മലയാളത്തിലെ ഏറ്റവും കഴിവുറ്റ നടന്മാരില്‍ ഒരാളാണെന്ന് തെളിയിച്ചിട്ടുള്ള ആളാണ് ഫഹദ് ഫാസില്‍. മൂന്നു സിനിമകളാണ് ഫഹദിന്‍റെതായി ഇപ്പോള്‍ പുറത്തിറങ്ങാനുള്ളത്. വേലൈക്കാരന്‍,ട്രാന്‍സ്, കാര്‍ബണ്‍ എന്നിവയാണവ. ഫഹദിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് വേലൈക്കാരന്‍.മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്' ആണ് ഫഹദിന്‍റെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. പതിനഞ്ച് കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ നടനോ സംവിധായകനോ ഈ വാര്‍ത്ത‍ സ്ഥിതീകരിച്ചിട്ടില്ല. ഈ വാര്‍ത്ത‍ ശരിയാണെങ്കില്‍ ഫഹദിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും ഇതുവരെയുള്ള സിനിമകളിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്.


വേണുവിന്‍റെ 'കാര്‍ബണ്‍' ആണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മമ്ത മോഹന്‍ദാസും ഉണ്ട് ഈ ചിത്രത്തില്‍