Family Man Season 2 റിലീസിന് മുമ്പ് തന്നെ Amazon Prime Video യിൽ എത്തി
Family Man Season 2 ആമസോൺ പ്രൈം വീഡിയയിൽ (Amazon Prime Video) എത്തി. റിലീസ് ഒരു ദിവസം മുമ്പാണ് പ്രൈം വീഡിയോ സീസൺ 2 വിന്റെ എപ്പിസോട് തങ്ങളുടെ പ്ലറ്റ്ഫോമിൽ പ്രദർശിപ്പിച്ചത്.
New Delhi : ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ഫാമിലി മാന്റെ രണ്ടാം സീസൺ (Family Man Season 2) ആമസോൺ പ്രൈം വീഡിയയിൽ (Amazon Prime Video) എത്തി. റിലീസ് ഒരു ദിവസം മുമ്പാണ് പ്രൈം വീഡിയോ സീസൺ 2 വിന്റെ എപ്പിസോട് തങ്ങളുടെ പ്ലറ്റ്ഫോമിൽ പ്രദർശിപ്പിച്ചത്.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ. സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സാമന്തയും എത്തുന്നുണ്ട്.
ALSO READ : 'ദി ഫാമിലി മാൻ 2' നിരോധിക്കണമെന്ന് തമിഴ്‌നാട് സർക്കാർ തമിഴ് സംസ്കാരത്തെ വ്രണപ്പെടുത്തുമെന്ന് ആശങ്ക
സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മനോജ് ബാജ്‌പേയ് , ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്. ഇവരോടൊപ്പമാണ് ഇപ്പോൾ സാമന്തയും (Samantha) എത്തിയിരിക്കുന്നത്. രണ്ടാം സീസണിൽ വളരെ നിര്ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2019 ലാണ് ഫാമിലി മാന്റെ ആദ്യ സീസൺ പുറത്ത് ഇറക്കിയത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ ചേർന്നാണ് വെബ്സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വെബ്സീരീസാണ് ഫാമിലി മാൻ.
ALSO READ : Family Man 2 Trailer: ഫാമിലി മാൻ 2 ന്റെ ട്രെയ്‌ലർ എത്തി; സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ
രണ്ടാം സീസണിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനെ തുടർന്ന് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. വെബ്സെരിസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...