Family Man 2 Trailer: ഫാമിലി മാൻ 2 ന്റെ ട്രെയ്‌ലർ എത്തി; സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ

സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 19, 2021, 06:12 PM IST
  • ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ.
  • സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.
  • സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സാമന്തയും എത്തുന്നുണ്ട്.
  • സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മനോജ് ബാജ്‌പേയ് , ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്.
Family Man 2 Trailer: ഫാമിലി മാൻ 2 ന്റെ ട്രെയ്‌ലർ എത്തി; സീരിസിൽ സാമന്തയും പ്രധാനവേഷത്തിൽ

Mumbai: ഹിന്ദി വെബ് സീരിസായ ദ ഫാമിലി മാന്റെ (The Family Man) രണ്ടാം സീസൺ ഉടൻ എത്തും. രണ്ടാം സീസന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ. സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സാമന്തയും എത്തുന്നുണ്ട്.

സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  മനോജ് ബാജ്‌പേയ് , ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്. ഇവരോടൊപ്പമാണ് ഇപ്പോൾ സാമന്തയും (Samantha) എത്തിയിരിക്കുന്നത്. രണ്ടാം സീസണിൽ വളരെ നിര്ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്

2019 ലാണ് ഫാമിലി മാന്റെ ആദ്യ സീസൺ പുറത്ത് ഇറക്കിയത്.  രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ ചേർന്നാണ് വെബ്സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വെബ്സീരീസാണ് ഫാമിലി മാൻ.

ALSO READ: നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം ഷൂട്ടിങിനിടെ

ഇതിന് പുറക്കെ ആർഎസ്എസ് (RSS) ചിത്രത്തിൽ ദേശവിരുദ്ധത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് മാഗസിനായ 'പാഞ്ചജന്യ'യാണ് ആരോപണവുമായി രംഗത്തെത്തിയത്. സീരിസിന്‍റെ ചില എപ്പിസോഡുകള്‍ കശ്മീര്‍, ഭീകരതാ വിഷയങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളുണ്ടെന്നാണ് ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ALSO READ: Biju Menon ചിത്രം "ആർക്കറിയാം" മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു

ഭീകരരോട് അനുകമ്പയും ദേശവിരുദ്ധതയും പ്രചരിപ്പിക്കുന്ന ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു. ലോകത്തെ നശിപ്പിക്കാന്‍ ഉതകുന്ന ആരാധനാസമ്പ്രദായമായാണ് ഹിന്ദുമതത്തെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News