നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത!!
സ്വകാര്യ ജീവിതത്തെകുറിച്ച് അധികമൊന്നു൦ മനസ് തുറക്കാത്ത സമാന്ത ഇതാദ്യമായാണ് മനസ് തുറന്നത്.
ആരാധകരുടെയും പപ്പാരസികളുടെയും കണ്ണില്‍പ്പെടാതെ ആരെയാണ് നാഗചൈതന്യ ഭാര്യയാക്കിയതെന്നാണോ?
'തലയണ'യാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സമാന്ത പറയുന്നത്.
ലക്ഷ്മി മഞ്ജു അവതരിപ്പിക്കുന്ന ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സമാന്തയുടെ വെളിപ്പെടുത്തല്‍.
പ്രണയജീവിതത്തെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മൗനമായിരുന്നു സമാന്തയുടെ മറുപടി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു അടുത്ത ചോദ്യം.
ഈ ചോദ്യത്തിനും മൗനം പാലിച്ച സമാന്തയെ ലക്ഷ്മി കുരുക്കുകയായിരുന്നു.
നിങ്ങള്‍ ലിവി൦ഗ് റിലേഷനില്‍ ആയിരുന്നെന്നറിയാമെന്നും സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ്, നാഗചൈതന്യയുടെ ആദ്യ ഭാര്യയായ തലയണയെ കുറിച്ച് സമാന്ത പറഞ്ഞത്.
സത്യത്തില്‍ തലയണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നും ഒന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ തലയണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു.