മുംബൈ: OTT സീരസുകളുടെ ആദ്യ ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാതാൾ ലോകും ഫാമിലി മാനും അഞ്ച് വീതം പുരസ്കാരങ്ങൾ. പഞ്ചായത്തിന് നാല് പുരസ്കാരവും ലഭിച്ചു. മനോജ് ബാജ്പെയി മികച്ച നടൻ, നടി സുസ്മിത സെൻ.
മികച്ച സീരീസായി പ്രശസ്ത നടി അനുഷ്ക ശർമ്മ (Anushka Sharma) നിർമാണം ചെയ്ത പാതാൾ ലോകിനെ തെരഞ്ഞെടുത്തു. മനോജ് ബാജ്പെയുടെ ജന ശ്രദ്ധ നേടിയ ദി ഫാമിലി മാൻ സീരീസിന് ബെസ്റ്റ് ക്രിട്ടിക്സ് പുരസ്കാരവും നേടി. കൂടാതെ മനോജ് ബാജ്പെയി മികച്ച നടനുള്ള ക്രിട്ടിക് അവാർഡും സ്വന്തമാക്കി. ഫാമിലി മാനിലെ മികച്ച പ്രകടനത്തിന് പ്രിയമണിക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്ക് അവാർഡും നൽകി.
ALSO READ: മൂന്നാം വിവാഹവും പരാജയം; നാലാമതും പ്രണയത്തിലാണെന്ന് Vanitha Vijayakumar
ആര്യയിലൂടെ തിരിച്ചു വരവ് നടത്തിയ പ്രശസ്ത നടി സുസ്മിത സെന്നിനെ (Sushmita Sen) മികച്ച നടിയായി തെരഞ്ഞെടുത്തു. പാതാൾ ലോകിലെ ജയദീപ് അഹൽവാത്തിനാണ് മികച്ച നടനുള്ള പുരസ്കാരം. കോമഡി സീരസിൽ മികച്ച നടിയായി മിഥില പാൽക്കറും (ലിറ്റിൽ തിങ്സ് സീസൺ 3) നടനായി ജിതേന്ദ്ര കുമാറിനെയും (പഞ്ചായത്ത്) തെരഞ്ഞെടുത്തു.
പാതാൾ ലോകിന്റെ സംവിധായകരായ അവിനാഷ് അരുണിനെയും പ്രൊസിത് റോയിയെയും മികച്ച സംവിധായകരായി തെരഞ്ഞെടുത്തു. ഫാമിലി മാന്റെ സംവിധായകർ കൃഷ്ണ ഡി.കെ, രാജ് നിടിമൊരു എന്നിവർക്ക് ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
ALSO READ : അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് ഗായിക Neha Kakkar, ആശംസകളുമായി ആരാധകര്‍
പുരസ്കാരങ്ങളുടെ പൂർണമായ പട്ടിക
മികച്ച സീരീസ്- പാതാൾ ലോക്
മികച്ച കോമഡി സീരീസ്- പഞ്ചായത്ത്
മികച്ച സിനിമ- റാത്ത് അകേലി ഹെയ്
മികച്ച സംവിധായകർ (സീരീസ്)- അവിനാഷ് അരുൺ, പ്രൊസിത് റോയി (പാതാൾ ലോക്)
മികച്ച സീരീസിനുള്ള ക്രിട്ടിക്സ് പുരസ്കാരം- ദി ഫാമിലി മാൻ
മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് പുരസ്കാരം- കൃഷ്ണ ഡി.കെ, രാജ് നിടിമൊരു (ദി ഫാമിലി മാൻ)
ഡ്രാമ സീരീസിലെ മികച്ച നടൻ- ജെയ്ദീപ് അഹൽവാത്ത് (പാതാൾ ലോക്)
ഡ്രാമ സീരീസിലെ മികച്ച നടി- സുസ്മിത സെൻ (ആര്യ)
ഡ്രാമ സീരീസിലെ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം- മനോജ് ബാജ്പെയി (ദി ഫാമിലി മാൻ)
ഡ്രാമ സീരീസിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം- പ്രിയമണി (ദി ഫാമിലി മാൻ)
കോമഡി സീരീസിലെ മികച്ച നടൻ- ജിതേന്ദ്ര കുമാർ (പഞ്ചായത്ത്)
കോമഡി സീരീസിലെ മികച്ച നടി- മിഥില പാൽക്കർ (ലിറ്റിൽ തിങ്സ് സീസൺ 3)
കോമഡി സീരീസിലെ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം- ധ്രുവ് സെഹ്ഗൽ (ലിറ്റിൽ തിങ്സ് സീസൺ 3)
ALSO READ: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു , 'മേജര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കോമഡി സീരീസിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം- സുമുഖി സുരേഷ് (പുഷ്പ്പവല്ലി സീസൺ 2)
സിനിമയിലെ മികച്ച നടൻ- നവാസുദ്ധീൻ സിദ്ദിഖി (റാത്ത് അകേലി ഹെയ്)
സിനിമയിലെ മികച്ച നടി- ത്രിപ്തി ഡിമ്രി (ബുൾബുൾ)
സിനിമയിലെ മികച്ച സഹനടൻ- രാഹുൽ ബോസ് (ബുൾബുൾ)
സിനിമയിലെ മികച്ച സഹവടി- സീമ പഹ്വാ (ചിന്തു കാ ബെർത്ഡേ)
ഡ്രാമ സീരീസിലെ മികച്ച സഹനടൻ- അമിത് സദ്ദ് (ബ്രീത്ത്- ഇൻടു ഷാഡോസ്)
ഡ്രാമ സീരീസിലെ മികച്ച സഹനടൻ- ദിവ്യ ദത്ത (സ്പെഷ്യൽ ഒപിഎസ്)
കോമഡി സീരീസിലെ മികച്ച സഹനടൻ-രഘുബിർ യാദവ് (പഞ്ചായത്ത്)
കോമഡി സീരീസിലെ മികച്ച സഹനടി- നീന ഗുപ്ത (പഞ്ചായത്ത്)
സീരീസിൽ മികച്ച കഥ- സുദീപ് ശർമ്മ, സാഗർ ഹവേലി, ഹാർദിക് മേഹ്ത്ത, ഗുഞ്ജിത്ത് ചോപ്ര (പാതാൾ ലോക്)
സീരീസിലെ മികച്ച തിരക്കഥ- സുദീപ് ശർമ്മ (പാതാൾ ലോക്)
മികച്ച സംഭാഷണം- സുമിത് അറോറ, സുമൻ കുമാർ, രാജ് നിടിമൊരു, കൃഷ്ണ ഡി.കെ (ദി ഫാമിലി മാൻ)
സീരീസിലെ മികച്ച ഛായഗ്രഹകൻ- സിൽവെസ്റ്റർ ഫോൻസെക്ക, സ്വാപ്നിൽ സൊനാവാനെ (സേക്രട്ട് ഗെയിംസ് സീസൺ 2)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- രാജ്നീഷ് ഹെദാവോ (ദി ഫോർഗോട്ടൻ ആർമി- ആസാദി കെ ലിയെ)
സീരീസിലെ മികച്ച എഡിറ്റിങ്- പ്രവീൺ കത്തികുലോത്ത് (സ്പെഷ്യൽ ഒപിഎസ്)
മികച്ച പശ്ചാത്തല സംഗീതം- അലോകാന്ദ് ദസ്ഗുപ്ത (സേക്രട്ട് ഗെയിംസ് സീസൺ 2)
മികച്ച സംഗീതം- അദ്വൈദ് നെമ്ലേക്കർ (സ്പെഷ്യൽ ഒപിഎസ്)