ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Actor Vijayakanth: പ്രശസ്ത തമിഴ് നടൻ വിജയകാന്തിന്റെ ആരോ​ഗ്യനില ​ഗുരുതരം; വെന്റിലേറ്ററിലേയ്ക്ക് മാറ്റി


മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്.  ചൊവ്വാഴ്ച പതിവ് പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിലെത്തിച്ചതെന്നും അടുത്തദിവസം തന്നെ വീട്ടിലേക്ക് മടങ്ങുവെന്നും ഡിഎംകെ വൃത്തങ്ങൾ അറിയിച്ചുവെങ്കിലും വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ ഒന്നും പറഞ്ഞിട്ടില്ല. 


Also Read: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് വൻ പുരോഗതി!


നേരത്തെ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ വിജയകാന്ത് ഒരാഴ്ച മുൻപ് ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്തിനെ ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.