തിയറ്ററുകളിൽ പരാജയമായി തീർന്ന പൃഥ്വിരാജ് ചിത്രം ഗോൾഡ് മനപൂർവ്വം ചിലർ ചേർന്ന് പൊട്ടിച്ചതാണെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടി നൽകവെയാണ് അൽഫോൺസ് പുത്രൻ ഇക്കാര്യം ആരോപിക്കുന്നത്. പുട്ടിൻ പീര ഇടുന്നത് പോലെ ഗോൾഡ് അൽഫോൺസ് പുത്രൻ സിനിമയാണെന്ന് മാത്രമാണ് ആ മഹാൻ പറഞ്ഞതെന്നും ആ മഹാന്റെ കൂട്ടരും ചേർന്ന് തിയറ്ററിൽ മനപ്പൂർവ്വം കൂവിക്കാകയായിരുന്നുയെന്നാണ് അൽഫോൺസ് ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ആദ്യകാലത്ത് നിവിൻ പോളിക്കൊപ്പം ചേർന്ന് ചെയ്ത ഷോർട്ട് ഫിലിമിലെ ഒരു ചിത്രം ഇന്ന് അൽഫോൺസ് പുത്രൻ പങ്കുവെച്ചിരുന്നു. ഈ ചിത്രം മുതൽ ബുദ്ധിജീവികളും റിവ്യൂവർമാരും പറയട്ടെ എന്ന പറഞ്ഞുകൊണ്ട് ഛായഗ്രാഹകൻ ആനന്ദ് ചന്ദ്രനെ ടാഗ് ചെയ്തുകൊണ്ടാണ് അൽഫോൺസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് ലഭിച്ച കമന്റിന് മറുപടിയിലാണ് അൽഫോൺസ് തന്റെ ചിത്രം ചിലർ ചേർന്ന് പൊട്ടിച്ചതാണെന്ന് ആരോപിക്കുന്നത്.


ALSO READ : Super Zindagi Movie : ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; സിനിമയുടെ പേര് സൂപ്പർ സിന്ദഗി


"ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രെസ് ആവുന്നത് എന്തിനാണ് ബ്രോ.. അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ..ഒരു ഗോൾഡ് പോയാൽ ഒൻപത് പ്രേമം വരും.. ബി പോസിറ്റീവ് ആൻഡ് കം ബാക്ക്" എന്നാണ് അൽഫോണസിന്റെ പോസ്റ്റിന് ഒരാൾ കമന്റ് രേഖപ്പെടുത്തിയത്. ഇതിന് മറുപടി നൽകവെയാണ് സംവിധായകന്റെ ആരോപണം.


"ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുന്‍പെ 40 കോടി കളക്ട് ചെയ്ത വണ്‍ ആന്‍റ് ഓണ്‍ലി പൃഥ്വിരാജ് ഫിലിമാണ് ഗോള്‍ഡ്. സോ പടം ഫ്ലോപ്പല്ല. തീയറ്ററില്‍ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു. ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഈ സിനിമയില്‍ ഞാന്‍ ഏഴു ജോലികള്‍ ചെയ്തിരുന്നു. പ്രമോഷന്‍ ടൈംമില്‍ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്ലോപ്പായത് തീയറ്ററില്‍ മാത്രം. തീയറ്ററില്‍ നിന്നും പ്രേമത്തിന്‍റെ കാശ് പോലും കിട്ടാനുണ്ടെന്ന് അന്‍വറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തീയറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്‍റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും" അല്‍ഫോണ്‍സ് പുത്രന്‍ മറുപടിയിൽ പറഞ്ഞു


നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമായിരുന്നു ഗോൾഡ്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രതീക്ഷയുമായി എത്തിയ ചിത്രം തിയറ്ററിൽ വൻ പരാജയമായി മാറുകയായിരുന്നു. കൂടാതെ ചിത്രം നിരവധി വിമർശനങ്ങൾക്ക് പാത്രമാകുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.