മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ?


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുപാട് ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും സ്വന്തം പ്രയത്നത്തിലൂടെയുമാണ്‌ മമ്മൂട്ടി ഈ താര രാജാവ് എന്ന സ്ഥാനത്തേക്ക് എത്തിയത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നു പറയുന്നത് പ്രായം കൂടുന്തോറും ചെറുപ്പമാകുന്നുവെന്നതാണ്.


മാത്രമല്ല ദിവസം കടന്നുപോകുന്തോറും കൂടിവരുന്ന സൗന്ദര്യവും. എപ്പോഴും ചെറുപ്പം നിലനിര്‍ത്തുന്ന നടനാണ് മമ്മൂക്ക എന്നാണ് പൊതുവെ പറയുന്നത്.


ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. വിഷയം ഗൂഗിളിലെ മികച്ച നടന്‍മാരില്‍ മെഗാസ്റ്റാറും ഇടംപിടിച്ചിരിക്കുകയാണ് എന്നതാണ്. 


മികച്ച നടന്‍മാരില്‍ മൂന്നാംസ്ഥാനത്താണ് മമ്മൂക്കയുള്ളത്. ഐ.എം.ഡി.ബി ലിസ്റ്റ് പ്രകാരമാണ് മമ്മൂക്കയ്ക്ക് ഈ നേട്ടം ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരെ തിരയുമ്പോഴാണ് റോബര്‍ഡ് ഡി നീറോ, അല്‍പാച്ചീനോ എന്നിവര്‍ക്ക് പിന്നാലെയായി മമ്മൂട്ടിയുടെ പേരും വരുന്നത്. 


വോട്ടിംഗും റേറ്റിങ്ങുമൊക്കെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഏത് സമയത്തും മാറിമറിഞ്ഞേക്കാവുന്ന കാര്യമാണെങ്കില്‍ക്കൂടിയും ആരാധകര്‍ക്ക് ഇതാഘോഷമാണ്.


മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. കഥാപാത്രത്തെ അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള ഈ നടന്‍റെ കഴിവ് തെളിയിച്ചിരിക്കുന്ന ചിത്രങ്ങളാണ്‌ പേരന്‍പും, യാത്രയും.


അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി നിറഞ്ഞ മനസോടെ ഈ സിനിമകളെ സ്വീകരിച്ചതും. കരിയറില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്തുന്നത്. 


പുരസ്‌കാരനേട്ടം കൊണ്ട് മാത്രമല്ല അഭിനയമികവ് കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് മികച്ച നടന്‍ എന്ന വിശേഷണം നല്‍കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.