അകാലത്തിൽ പൊലിഞ്ഞ മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷംരൂപ അടിയന്തിര ധനസഹായം അനുവദിച്ച് സർക്കാർ രംഗത്ത്.  ഷാബുരാജിന്റെ വിയോഗത്തിന് ശേഷമുള്ള കുടുംബത്തിന്റെ ദയനീയ സ്ഥിതി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നും ഈ ധനസഹായം നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി എ. കെ. ബാലൻ അറിയിച്ചു.   ഇക്കാര്യം മന്ത്രി തന്റെ ഫെയ്സ്ബുക്കിലും കുറിച്ചിട്ടുണ്ട്.  


20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.