ഗുമസ്ഥൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ഒരു ക്രിമിനിലിനെ മുൻനിർത്തി പോലീസിന്റെയും കുടുംബാംഗളുടേയും ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ ഉദ്വേ​ഗം നിറച്ചാണ് ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രെയിലറിലൂടെ കാണാൻ കഴിയും. എട്ടുകാലി വല നെയ്യുന്നത് കണ്ടിട്ടുണ്ടോ നീ... ഇരയെ വീഴ്ത്താനുള്ള എല്ലാ കണ്ണികളും ഒരുക്കി വച്ച് ആവലയുടെ ഒത്ത നടുക്കു പോയി കാത്തിരിക്കും. ഇരയെ വീഴ്ത്താനായി. ' അയാളതു ചെയ്യും. അത്രക്കു ദുഷ്ടനാണയാൾ.എന്നെയും കൊല്ലും. അയാളൊരു മൃഗമാണ്. കാട്ടുമൃഗം. ഉറപ്പാണ്. അയാളാ ക്രൈം ചെയ്തതിട്ടുണ്ട്. സാർ.. അയാളെ പൂട്ടാൻ നിങ്ങള് കുറച്ചുകൂടി വിയർക്കേണ്ടിവരും... ഇങ്ങനെ പോകുന്നു ഈ ട്രെയിലറിലെ സംഭാഷണങ്ങൾ.


ALSO READ: തകർത്താടി പ്രഭുദേവയും വേദികയും; പേട്ടറാപ്പിലെ 'ലിക്കാ ലിക്കാ' ഗാനം റിലീസായി


ഗുമസ്ഥൻ ഒരു തികഞ്ഞ ക്രൈം തില്ലർ തന്നെയാണെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. പ്രേക്ഷകനെ ഏറെ മുൾമുനയിൽ നിർത്തിക്കൊണ്ടുതന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. റിയാസ് ഇസ്മത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്പോൾ, അതിൻ്റെ ഭാഗമാകുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോ​ഗമിക്കുന്നത്.



ജയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി എന്നിവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി, നന്ദു പൊതുവാൾ, ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.


പുതുമുഖം നീമാ മാത്യുവാണ് ചിത്രത്തിലെ നായിക. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ ആണ് നിർവഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെആർ. ക്രിയേറ്റീവ് സപ്പോർട്ട്- ടൈറ്റസ് ജോൺ. പ്രൊജക്റ്റ്‌ ഡിസൈനർ- നിബിൻ നവാസ്. കലാസംവിധാനം- രജീഷ് കെ.സൂര്യ. മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം ഡിസൈൻ- ഷിബു പരമേശ്വരൻ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. പിആർഒ- വാഴൂർ ജോസ്.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.