Petta Rap: തകർത്താടി പ്രഭുദേവയും വേദികയും; പേട്ടറാപ്പിലെ 'ലിക്കാ ലിക്കാ' ഗാനം റിലീസായി

Prabhu Deva: പ്രഭുദേവ നായകൻ ആയെത്തുന്ന 'പേട്ടറാപ്പ്' എന്ന ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ റിലീസ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Sep 24, 2024, 07:59 PM IST
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ജെ സിനുവാണ്
  • കെ ദിനിലാണ് പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
  • ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമിക്കുന്നത്
Petta Rap: തകർത്താടി പ്രഭുദേവയും വേദികയും; പേട്ടറാപ്പിലെ 'ലിക്കാ ലിക്കാ' ഗാനം റിലീസായി

വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനവുമായി പ്രഭുദേവയും വേദികയും. പേട്ടറാപ്പിലെ ലിക്കാ ലിക്കാ ഗാനം റിലീസ് ചെയ്തു. പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പത് വർഷങ്ങൾക്ക് ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന 'പേട്ടറാപ്പ്' എന്ന ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

വ്യത്യസ്ത നൃത്തച്ചുവടുകൾ കൊണ്ട് പ്രഭുദേവയും വേദികയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സെപ്റ്റംബർ 27ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ജെ സിനുവാണ്. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലാപിച്ചിരിക്കുന്നത് നികിതാ ഗാന്ധിയും യാസിൻ നിസാറുമാണ്.

മദൻ കർക്കിയാണ് ​ഗാനം രചിച്ചിരിക്കുന്നത്. ബ്ലൂ  ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമിക്കുന്നത്. പികെ ദിനിലാണ് പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- ജിത്തു ദാമോദർ. എഡിറ്റിങ്- നിഷാദ് യൂസഫ്. കലാസംവിധാനം- എആർ മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ- ആനന്ദ് എസ്, ശശികുമാർ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റിയ എസ്. വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്- അബ്ദുൾ റഹ്മാൻ. കൊറിയോഗ്രാഫി- ഭൂപതി രാജ, റോബർട്ട്.

സ്റ്റണ്ട്- ദിനേശ് കാശി, വിക്കി മാസ്റ്റർ. ലിറിക്സ്- വിവേക്, മദൻ ഖർക്കി. ക്രിയേറ്റീവ് സപ്പോർട്ട്- സഞ്ജയ് ഗസൽ. കോ ഡയറക്ടർ- അഞ്ജു വിജയ്. ഡിസൈൻ- യെല്ലോ ടൂത്ത്, സ്റ്റിൽസ്- സായ് സന്തോഷ്. ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ. പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News