മുംബൈ: മുൻ വ്യോമസേന പൈലറ്റ് ഗുഞ്ചൻ സക്‌സേനയുടെ കഥ പറയുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍'.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസ നേടിയിരുന്നു. അന്തരിച്ച ചലച്ചിത്ര താര൦ ശ്രീദേവി(Sreedevi)യുടെയും നിര്‍മ്മാതാവും നടനുമായ ബോണി കപൂറി(Boney Kapoor)ന്‍റെയും മകള്‍ ജാന്‍വി കപൂറാണ് ചിത്രത്തില്‍ ഗുഞ്ചന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ സീമ, വിവാദ൦!!


ജാന്‍വി കപൂറി(Janhvi Kapoor)നെയും ചിത്രത്തിന്‍റെ സംവിധായകന്‍ ശരണ്‍ ശര്‍മ്മയെയും പ്രശംസിച്ച് ഗുഞ്ചന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.



ജാന്‍വിയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram)അക്കൗണ്ടിലൂടെ ഗുഞ്ചന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജാന്‍വിയുടെ ശബ്ദത്തില്‍ തന്‍റെ ജീവിത യാത്രയുടെ സംയുക്തചിത്രം കണ്ടപ്പോള്‍ പഴയ പല ഓര്‍മ്മകളും മനസിലേക്ക് വന്നുവെന്നാണ് ഗുഞ്ചന്‍ പറയുന്നത്. 



മൂന്ന് വർഷം മുമ്പ് ശരൺ ശർമ്മയുമായി ചേര്‍ന്ന് ആരംഭിച്ച ഒരു യാത്രയുടെ പര്യവസാനത്തിനുള്ള സമയമാണിതെന്നാണ് കരുതുന്നത്. എന്‍റെ ജീവിതത്തെ വലിയ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിനിടയിൽ ശരണ്‍ കാണിച്ച സത്യസന്ധത, ആത്മാർത്ഥത, അനുകമ്പ... ഇതെല്ലാം എപ്പോഴും പ്രശംസനീയമാണ്. -ഗുഞ്ചന്‍ പറയുന്നു. 


ഗര്‍ഭിണിയായ ആന ചരിഞ്ഞു: ചുറ്റും കൂടി ആന കൂട്ടം, മറവ് ചെയ്യാനാകാതെ വനം വകുപ്പ്


ശരണിലൂടെയും ജാന്‍വിയിലൂടെയും തന്‍റെ കഥ ആളുകളിലേക്ക് എത്തുന്നത് തന്റെ ഭാഗ്യമാണ് എന്നാണ് ഗുഞ്ചന്‍ പറയുന്നത്. 


'എന്‍റെ പ്രായത്തിലുള്ള എല്ലാവർക്കും പറയാൻ ഒരു കഥയുണ്ട്. എന്നാല്‍, ശരണിലൂടെയും ജാന്‍വിയിലൂടെയും ആ കഥ വിവരിക്കാനുള്ള ഭാഗ്യം എന്നെപ്പോലെ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല. ആരുടേയും ജീവിതം നിസാരമല്ല. എന്‍റേതും അങ്ങനെ തന്നെ. IAFല്‍ ഞാന്‍ നേടിയതിനെല്ലാം പിന്നില്‍ നീല യൂണിഫോം ധരിച്ച സ്ത്രീകളും പുരുഷന്മാരുമുണ്ട്.'' -അവര്‍ കുറിച്ചു. 


ലോക്ക്ഡൌണ്‍ 'സെക്സ് ബാന്‍' പിന്‍വലിച്ചു; കമിതാക്കള്‍ക്കിനി ഒന്നിക്കാം...


''താങ്കളെ മനസിലാക്കാനും അത് ലോകത്തോട്‌ വിളിച്ചുപറയാനും സാധിച്ചതില്‍ അഭിമാനമുണ്ട്. നിങ്ങളെ നിരുത്സാഹപ്പെടുത്തില്ലെന്ന് കരുതുന്നു.'' -എന്ന അടിക്കുറിപ്പോടെയാണ് ജാന്‍വി ഗുഞ്ചന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.    


1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധ (Kargil War 1999) ഭൂമിയിലേക്ക് ചീറ്റ ഹെലികോപ്റ്റര്‍ പറത്തിയ ഗുഞ്ചന്‍റെ കഥ പറയുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അങ്കത് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, ആയേഷ റാസ എന്നിവരും വേഷമിടുന്നു.