ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലെ 'ഹേമന്ത പൗർണമി രാവിൽ' എന്ന ഗാനം പുറത്തിറങ്ങി. 'പതിനെട്ടാം പടി' എന്ന ചിത്രം തീയറ്ററുകളിലെത്തിയിട്ട് ഒരു വർഷം തികയുമ്പോഴാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..! 


ചിത്രത്തിലെ ഈ ഗാനം ഇപ്പോൾ ആസ്വാദകരുടെ ശ്രദ്ധ തേടിയിരിക്കുയാണ്.  ഗുഡ്‌വിൽ എന്റർടെയിൻമെൻസിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്.  ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ ആദ്യമായി ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയാണ്. വരികൾ ശ്യാം കൃഷ്ണയുടേതാണ്.  


Also read:ശമ്പളം ചോദിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു; മുഖത്ത് 15 തയ്യൽ...!! 


പൂർണമായും ഫോക്ക് ടച്ചുള്ള ഗാനം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പുതുമുഖ താരങ്ങളടക്കം നിരവധി ചലച്ചിത്ര താരങ്ങൾ ചിത്രത്തിൽ അണിനിരന്നിന്നിരുന്നു.  മാത്രമല്ല മമ്മൂട്ടിയും പൃഥ്വിരാജും അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു.