ശമ്പളം ചോദിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു; മുഖത്ത് 15 തയ്യൽ...!!

ഡൽഹിയിലെ ആയൂർവേദ സ്പാ സെന്ററിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറിയത്.  അവിടെ ജോലി ചെയ്യുന്ന യുവതിയുടെ നേർക്കാണ് ദാരുണമായ ഈ കൃത്യം.     

Last Updated : Jul 7, 2020, 06:44 PM IST
ശമ്പളം ചോദിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു; മുഖത്ത് 15 തയ്യൽ...!!

ന്യുഡൽഹി: പണി എടുക്കുന്നതല്ല കൂലി ചോദിക്കുന്നതാണ് കുറ്റം എന്നുവന്നാൽ എന്താണ് ചെയ്യുക? അങ്ങനൊരു അവസ്ഥയാണ് രാജ്യ തലസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്.  കേൾക്കുമ്പോൾ ഞെട്ടിപ്പോകുമെങ്കിലും സംഭവം സത്യമാണ്.  ഈ കോറോണ കാലത്ത് ജോലിയും ഇല്ല കാശുമില്ലാതെ മനുഷ്യർ നെട്ടോട്ടമോടുന്ന സമയത്താണ് കൂലി ചോദിച്ചതിന് ഇങ്ങനൊരു ശിക്ഷ. 

ഡൽഹിയിലെ ആയൂർവേദ സ്പാ സെന്ററിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറിയത്.  അവിടെ ജോലി ചെയ്യുന്ന യുവതിയുടെ നേർക്കാണ് ദാരുണമായ ഈ കൃത്യം. ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോൾ യുവതിയ്ക്ക് ശമ്പളം ഉടമ നല്കിയില്ല എന്നുമാത്രമല്ല ശമ്പളം ചോദിക്കാൻ ചെന്ന യുവതിയുടെ നേർക്ക് തന്റെ നായയെ അഴിച്ചുവിടുകയാണ് ചെയ്തത്.  

Also read: കുരങ്ങൻ കപ്പിൽ കോഫി കുടിക്കുന്ന വീഡിയോ വൈറലാകുന്നു..!

നായയെ അഴിച്ചുവിട്ടാൽ പിന്നെ പറയണോ. നായ യുവതിയെ കടിച്ചുരുട്ടി. നായയുടെ ആക്രമണത്തിൽ യുവതിയ്ക്ക് രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും മുഖത്ത് 15 തയ്യലുകളും ഇടേണ്ടിവന്നു.  സംഭവം നടന്നതിനേക്കാളും അതിശയം എന്നു പറയുന്നത് ഇക്കാര്യത്തിൽ കേസെടുക്കാൻ ഡൽഹി പൊലീസിന് വേണ്ടിവന്നത് 20 ദിവസമാണ് എന്നതാണ്.  അതായത് ഈ സംഭവം നടന്നത് ജൂൺ 11 ന് ആണ്.  എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് ജൂലൈ 2 നും അതും സ്ഥലത്തെ എം‌എൽ‌എയുടെയും എൻ‌ജി‌ഒയുടെയും ഇടപെടലിന് ശേഷം. 

കേസിലെ ആരോപണവിധേയയായ യുവതിക്കെതിരെ പോലീസ് ഇതുവരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.  സപ്ന എന്ന യുവതിക്ക് നേരെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.  ഇവർ lock down തുടങ്ങുന്നതിന് മുൻപ് ജനുവരി മുതൽ മാർച്ച് വരെ ഇന്ദു ആയുർവേദ സ്പാ സെന്ററിൽ ജോലി ചെയ്തിരുന്നു.  ഒരു ഒന്നരമാസമായി സപ്ന സ്പാ സെന്ററിന്റെ ഉടമയായ നികിതയോട് തന്റെ ശമ്പളം ചോദിക്കുകയായിരുന്നു.  പക്ഷേ നികിത പലതവണ ഓരോ ഒഴിവ്കിഴിവുകൾ പറഞ്ഞ് മാറുകയായിരുന്നു.  ഈ lock down കാലത്ത് കാശിന്റെ ബുദ്ധിമുട്ട് കാരണം ഒടുവിൽ സപ്ന സ്പാ സെന്ററിലേക്ക് നേരിട്ട് പോകുവാൻ തീരുമാനിക്കുകയും അവിടെ എത്തി ശമ്പളം ചോദിച്ചപ്പോൾ ഒന്നുംരണ്ടും പറഞ്ഞ നികിത തന്റെ നായയെ സപ്നയുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്തു.  

Also read:പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; ഒരു ഭീകരനെ കൊലപ്പെടുത്തി 

നായ സപ്നയെ കടിച്ചുരുട്ടുകയായിരുന്നു.  തനിക്കേറ്റ മുറിവുമായി ലോക്കൽ ആശുപത്രിയിൽ സപ്ന ചെന്നെങ്കിലും അവിടെ ചികിത്സ നിരസിക്കുകയായിരുന്നു. പൊലീസിനേയും സപ്ന കാര്യമറിയിച്ചുവെങ്കിലും ആരും ഒരു സഹായത്തിനായി എത്തിയിരുന്നില്ല.  ഒടുവിൽ സപ്നയ്ക്ക് ചികിത്സ എയിംസിലാണ് ലഭിച്ചത്.  

നായയുടെ കടിയേറ്റ് സപ്നയുടെ മുഖത്ത് 15 തുന്നലുകൾ ഉണ്ട്. രണ്ട് പല്ലുകളും നഷ്ടമായി.  ഈ അവസരത്തിൽ ഇന്ദു ആയുർവേദ സ്പാ സെന്ററിലെ ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവർ സ്ഥലത്തില്ല.  ഇത്രയും സമായമായിട്ടും പൊലീസ് ഇതുവരെ അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്നത് ഒരു അതിശയം തന്നെയാണ്. 

Trending News