മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രവീണാ ടണ്ടന്‍, നിര്‍മ്മാതാവും സംവിധായകനുമായ ഫറാ ഖാന്‍, ഹാസ്യതാരം ഭാരതി സിംഗ് എന്നിവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫറാഖാന്‍റെ യുട്യൂബ് ഹാസ്യപരിപാടിയായ 'ബാക്ക് ബെഞ്ചേഴ്‌സില്‍' വെച്ച് താരങ്ങള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 


പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് ഫ്രണ്ട് സോന മാസിഹിന്‍റെ പ്രസിഡന്റുമായ സോനു ജാഫര്‍ എന്നയാളുടെ പരാതിയെ തുടര്‍ന്ന്‍ ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരം പഞ്ചാബ് പൊലീസാണ് കേസെടുത്തത്.  


അമൃത്‌സറില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ ക്രിസ്മസ് ദിനത്തില്‍ താരങ്ങളുടെ പരാമര്‍ശങ്ങള്‍ക്കു നേരെ പ്രതിഷേധവും നടത്തിയിരുന്നു.


'ഹല്ലേലൂയ' എന്ന പദത്തെ ഹാസ്യരൂപേണ അവതരിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി.