ന്യൂഡല്‍ഹി: ബോളിവുഡിനെ പിടിച്ചുകുലുക്കിയ ലഹരിമരുന്ന് കേസ് (Bollywood Drug Case) ക്രിക്കറ്റിലേക്കും. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ക്രിക്കറ്റ് മേഖലയെയും ആരോപണ വിധേയമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് (Dean Jones) അന്തരിച്ചു


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Premier League) പാര്‍ട്ടിക്കിടെ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ട് കണ്ടതായാണ് ഷെര്‍ലിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്സ് റൈഡേഴ്സിന്‍റെ മത്സരത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണ് വെളിപ്പെടുത്തല്‍.


ALSO READ | IPL 2020: ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി എന്തൊരു ഭംഗി! Devdutt Padikkalനെ വാനോളം പുകഴ്ത്തി Sourav Ganguly


എന്നാല്‍, ഏത് IPL സീസണിലെ സംഭവമാണിതെന്ന് വെളിപ്പെടുത്താന്‍ ഷെര്‍ലിന്‍ തയാറായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സി(Kolkata Knight Riders)ന്‍റെ മത്സര൦ കാണാനായി താന്‍ ഒരിക്കല്‍ കൊല്‍ക്കത്തയില്‍ പോയിരുന്നുവെന്നും അതിനുശേഷം നടന്ന പാര്‍ട്ടിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചുവെന്നും താരം പറയുന്നു.


'ഈ പാര്‍ട്ടിയില്‍ പല പ്രശസ്തരായ താരങ്ങളുടെയും ഭാര്യമാര്‍ പങ്കെടുത്തിരുന്നു. നൃത്തം ചെയ്ത ക്ഷീണത്തില്‍ വാഷ്റൂമില്‍ പോകുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. താരങ്ങളുടെ ഭാര്യമാര്‍ വാഷ്റൂം ഏരിയയില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നു.' -ഷെര്‍ലിന്‍ പറയുന്നു. 


ALSO READ | IPL 2020: അബുദാബിയിലെ ക്യാമ്പില്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍; താരം മുംബൈ ടീമിലേക്ക്...


ഇത്തരം പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം തുടര്‍ച്ചയായി നടക്കാറുണ്ടെന്നും പുരുഷന്മാരുടെ വാഷ്റൂമില്‍ പോയാലും ഇതൊക്കെ തന്നെയാണ് കാണാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ക്രിക്കറ്റ് താരങ്ങളുടെ പേരുകളോ അവരുടെ ഭാര്യമാരുടെ പേരുകളോ വെളിപ്പെടുത്താന്‍ ഷെര്‍ലിന്‍ തയാറായില്ല.


എന്നാല്‍, ഇതുസംബന്ധിച്ച് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എന്തെങ്കിലും അന്വേഷണം നടത്തിയാല്‍ സഹായിക്കാന്‍ തയാറാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. ബോളിവുഡിലെ മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ NCB നടത്തുന്ന ശ്രമങ്ങളില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.  


ALSO READ | CSK ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്!!


ബോളിവുഡ് നടന്‍ സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെകുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. ഈ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം റിയാ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവര്‍ ഉള്‍പ്പടെ 16 പേരെയാണ് NCB അറസ്റ്റ് ചെയ്തിരിക്കുന്നത്.