നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച്‌ ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിച്ചടിക്കികൊണ്ട് ഇടവേള ബാബു പോലീസില്‍ നല്‍കിയ മൊഴി പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നുവെന്നും. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നുവെന്നും. ഒരു സ്‌റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായിയെന്നും മൊഴിയില്‍ പറയുന്നു


ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്നും ഇതിനു മുമ്പ് ദിലീപ് തന്‍റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷം പ്രതികരിച്ചു.