IFFI 2021 : ഗോവ ചലച്ചിത്രമേളയിൽ താരതിളക്കമായി സാമന്ത, ഒപ്പം ഫാമിലി മാൻ ടീമും
Family Man 2 സംഘത്തിനോടൊപ്പമാണ് നടി 52-ാമത് ഇഫിയിൽ അതിഥിയായി എത്തിയത്. ഇഫിയിലേക്ക് ക്ഷെണിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യൻ നായികയാണ് സാമന്ത.
Goa : ഗോവയിൽ പുരോഗമിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവല്ലിൽ (IFFI 2021) അതിഥിയായി നടി സാമന്ത (Actress Samantha). വെബ് സീരീസ് ഫാമിലി മാൻ 2 ന്റെ (Family Man 2) സംഘത്തിനോടൊപ്പമാണ് നടി 52-ാമത് ഇഫിയിൽ അതിഥിയായി എത്തിയത്. ഇഫിയിലേക്ക് ക്ഷെണിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യൻ നായികയാണ് സാമന്ത.
നടിക്കൊപ്പം ഫാമില മാന്റെ സംവിധായകരായ രാജ് നിധിമൊരുവും ഡി.കെ കൃഷ്ണയും അതിഥിയായി എത്തിയിരുന്നു. സീരിസിലെ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മനോജ് ബാജ്പെയി എത്തിയില്ലെങ്കിലും വീഡിയോ കോളിലുടെ ഫാമിലി മാൻ ടീമിനൊപ്പം ചേർന്നിരുന്നു.
ALSO READ : The Family Man 2 : ഫാമിലി മാൻ 2 ന്റെ വിജയത്തിൽ സന്തോഷം പങ്ക് വെച്ച് സാമന്ത
ഇഫിയിൽ പങ്കെടുത്ത ചിത്രങ്ങളും നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുകയും ചെയ്തു. "മറ്റാങ്ങൾ വരുത്തിയവർക്കൊപ്പം" അടികുറുപ്പ് നൽകിയാണ് ഫാമിലി മാന്റെ സംവിധായകരോടൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചിരിക്കുന്നത്.
ALSO READ : Samantha Naga Chaitanya Divorce| ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ സാമന്ത ഒന്നു കൂടി ചെയ്തു-ചിത്രങ്ങൾ പറയും
നിലവിൽ തമിഴ് ചിത്രം കാതുവാക്കുലാ രെണ്ടു കാതൽ എന്ന സിനിമയ്ക്കൊപ്പമാണ് സാമന്ത പ്രവർത്തിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്സേതുപതിയും നയന്താരയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...