The Family Man 2 : ഫാമിലി മാൻ 2 ന്റെ വിജയത്തിൽ സന്തോഷം പങ്ക് വെച്ച് സാമന്ത

സീരിസിന്റെ വിജയത്തെ തുടർന്ന് രാജി തനിക്ക് എപ്പോഴും പ്രത്യേകതയുള്ള ഒരു കഥാപത്രം തന്നെയായിരിക്കുമെന്ന് സാമന്ത പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 06:53 PM IST
  • സീരീസ് ജൂൺ 3 ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്‌തത്‌. റിലീസിന് പിന്നാലെ വൻ ജന ശ്രദ്ധയാണ് സീരീസ് നേടിയത്.
  • സീരീസ് സാമന്ത ഒരു ശ്രീലങ്കൻ തമിഴ് റിബലായി ആണ് എത്തിയത്.
  • സീരിസിന്റെ വിജയത്തെ തുടർന്ന് രാജി തനിക്ക് എപ്പോഴും പ്രത്യേകതയുള്ള ഒരു കഥാപത്രം തന്നെയായിരിക്കുമെന്ന് സാമന്ത പറഞ്ഞു.
  • മാത്രമല്ല താൻ ഈ കഥാപാത്രത്തെ ഒരിക്കലും മറക്കില്ലെന്നും സാമന്ത കൂട്ടി ചേർത്തു.
The Family Man 2 : ഫാമിലി മാൻ 2 ന്റെ വിജയത്തിൽ സന്തോഷം പങ്ക് വെച്ച് സാമന്ത

Mumbai:  ദി ഫാമിലി മാൻ 2 വെബ് സീരിസിന്റെ വിജയത്തിൽ സന്തോഷാണ് പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം സാമന്ത അക്കിനേനി. സീരീസ് ജൂൺ 3 ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്‌തത്‌. റിലീസിന് പിന്നാലെ വൻ ജന ശ്രദ്ധയാണ് സീരീസ് നേടിയത്. സീരീസ് സാമന്ത ഒരു ശ്രീലങ്കൻ തമിഴ് റിബലായി ആണ് എത്തിയത്.

സീരിസിന്റെ വിജയത്തെ തുടർന്ന് രാജി തനിക്ക് എപ്പോഴും പ്രത്യേകതയുള്ള ഒരു കഥാപത്രം തന്നെയായിരിക്കുമെന്ന് സാമന്ത പറഞ്ഞു. മാത്രമല്ല താൻ ഈ കഥാപാത്രത്തെ ഒരിക്കലും മറക്കില്ലെന്നും സാമന്ത (Samantha Akkineni) കൂട്ടി ചേർത്തു. 

ALSO READ: നിഗൂഢതയുടെ ചുരുളഴിക്കാൻ ചുരുളി എത്തുന്നു: ജൂൺ 17 ന് പ്രൈമിലൂടെ റിലീസ്

വിദ്വേഷത്തോടും അടിച്ചമർത്തലിനോടും അത്യാഗ്രഹത്തോടും പോരാടാൻ ഒത്തുചേരുന്നതിന് രാജിയുടെ കഥ  ഒരു ഓർമ്മപ്പെടുത്തലായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. അതിൽ പരാജയപ്പെട്ടാൽ‌, അസംഖ്യം പേർ‌ക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിർ‌ണ്ണയിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കപ്പെടുമേനിന്നും താരം കൂട്ടി ചേർത്തു.

സീരിസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത് സാമന്തയുടെ അഭിനയമാണ്. വളരെ മികച്ച അഭിപ്രായമാണ് സാമന്തയുടെ അഭിനയത്തെ കുറിച്ച് സമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് ഫാമിലി മാൻ 2 ൽ അഭിനയിച്ചതിന് സീരിസിന്റെ റിലീസിന് മുമ്പ് തന്നെ സമാന്തയ്ക്ക് (Samantha Akkineni) വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. 

ALSO READ: Operation Java സിനിമയിൽ ബഹുമാനം കൊണ്ട് ഉണ്ടായ ഒരു പ്രണയം ഇല്ലെ? ആ യഥാർഥ ജീവിതം ഇവരുടേതാണ് [Video]

സീരിസിന്റെ ട്രെയ്‌ലർ റിലീസ് ആയതിന് പിന്നാലെ ഷെയിംഓൺയുസാമന്ത എന്ന ഹാഷ്ടാഗും വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സാമന്ത വൻ ജനപ്രീതി ആർജ്ജിച്ചിരിക്കുന്നത്. 

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാൻ (The Family Man). സീരിസിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.  റിലീസിന് ഒരു ദിവസം മുമ്പ് തന്നെ പ്രൈം വീഡിയോ സീസൺ 2 വിന്റെ എപ്പിസോട് തങ്ങളുടെ പ്ലറ്റ്ഫോമിൽ പ്രദർശിപ്പിച്ചിരുന്നു.

ALSO READ: Saif Ali Khan ചിത്രം ഭൂത് പൊലീസ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു

സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  മനോജ് ബാജ്‌പേയ് , ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്. ഇവരോടൊപ്പമാണ് ഇപ്പോൾ സാമന്തയും  എത്തിയിരിക്കുന്നത്. രണ്ടാം സീസണിൽ വളരെ നിര്ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News