കാൽനൂറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള വെള്ളിത്തിര വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച സിനിമയെ സിനിമാപ്രേമികൾ ആഘോഷിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഫെസ്റ്റിവലിന്റെ 27-ാമത് എഡിഷനായ IFFKയുടെ ഹൈലൈറ്റ് 21 സിനിമകൾ അടങ്ങുന്ന ആകർഷകമായ മലയാളം പാക്കേജാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും  മഹേഷ് നാരായണന്റെ അറിപ്പുമായിരുന്നു മലയാള ചിത്രങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇരുചിത്രങ്ങളും ഇന്റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. റിസർവേഷൻ സൗകര്യം ഒരുക്കിയിരിന്നെങ്കിലും ചിത്രത്തിനായി മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്നാണ് സിനിമാസ്വാദകർ ഇരുചിത്രങ്ങളും കണ്ടത്.  റിസർവേഷൻ ചെയ്തവർക്ക് പോലും ചിത്രം കാണാൻ കഴിയാത്ത തരത്തിലായിരുന്നു തിരക്ക്.  


COMMERCIAL BREAK
SCROLL TO CONTINUE READING

12 ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശനത്തിനെത്തിയത്. ടൊവിനോ തോമസ്, കനി കുസൃതി, സുദേവ് നായർ എന്നിവർ അഭിനയിച്ച വഴക്കാണ്  ഐഎഫ്എഫ്കെയിൽ പ്രദർശനത്തിനെത്തിയ ഒരു ചിത്രം. മനുഷ്യർക്കിടയിലെ ഈ പ്രശ്നങ്ങളെ ആസ്പദമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് 'വഴക്ക്'.



1996-ൽ കേരള സർക്കാർ ആദിവാസി ഭൂനിയമത്തിൽ വരുത്തിയ ഭേദഗതികളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ തീവ്രമായ പ്രതിഷേധം ആസൂത്രണം ചെയ്യുന്ന ഒരു കൂട്ടം തീവ്ര വാദികളുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പട.  കമൽ കെ എം സംവിധാനം ചെയ്ത ചിത്രത്തിൽ  കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 



അഞ്ച് വ്യത്യസ്ത കഥകളുമായി അഞ്ച് സംവിധായകർ ഒരുക്കിയ ചിത്രമാണ് സ്വാതന്ത്ര്യ സമരം.   വ്യത്യസ്ത സാഹചര്യങ്ങളുള്ള വ്യക്തികളുടെ ജീവിതവും , അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമാണ് ഇതിവൃത്തം. ജിയോ ബേബി, കുഞ്ഞില മസില്ലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. 



സിദ്ധാർഥ ശിവയുടെ സംവിധാനത്തിൽ സജിത മഠത്തിലും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ആണ് /Yes' ആണ്  മലയാളസിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച മറ്റൊരു ചിത്രം. ഇത്തവണത്തെ ഐഎഫ്എഫ്‌കെ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആക്ഷാംശ ഉണ്ടായിരുന്ന ചിത്രങ്ങളുടെ പട്ടികയിൽ 1001 നുണകൾ സ്ഥാനം പിടിച്ചിരുന്നു. തമാർ കെ.വിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  പ്രിയനന്ദനൻ  സംവിധാനം ചെയ്ത ധബാരികുരുവി ഒരു ആദിവാസി പെൺകുട്ടിയുടെ അതിജീവനത്തിന്റെ പോരാട്ട കഥയാണ് പറയുന്നത്.  



റാരിഷ് ജി സംവിധാനം ചെയ്ത വേട്ടപ്പട്ടിക്കളും ഒറ്റുക്കാരനുമാണ്  മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലെ മറ്റൊരു ചിത്രം.  കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ ആതിര ഹരികുമാർ, ആദിത് യു എസ്, ഷാജി എ ജോൺ, തോമസ് ജോർജ്, ഉഷ ടി ടി, ഇഷ രേഷു എന്നിവരാണ് പ്രധാന അഭിനേതാക്കൾ.



 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.