സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്മാവതിയിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. ദീപിക പദുക്കോണ്‍ നൃത്തം ചെയ്യുന്ന 'ഗൂമര്‍' എന്ന ഗാനമാണ് റിലീസ് ചെയ്തത്. സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്ന് പാടുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എ.എം. ടുറസാണ്. ദീപികയുടെ അതിസുന്ദരവും ചടുലവുമായ നൃത്തച്ചുവടുകളാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം. ഷാഹിദ് കപൂറും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 


റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാല് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഡിസംബര്‍ 1ന് ചിത്രം റിലീസ് ചെയ്യും.