Kochi: തിരക്കഥകൃത്ത് ജിനു വി എബ്രഹാമിന്റെ പേരിലുള്ള കടുവ (Kaduva) എന്ന ചിത്രത്തിന്റെ പകർപ്പവകാശം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ അനുരാഗ് അഗസ്റ്റസ് ഹൈക്കോടതിയിൽ ഹർജ്ജി നൽകി.കഥയുടെ യഥാർത്ഥ അവകാശി താനാണെന്ന് വാദിച്ച് കൊണ്ടാണ് അനുരാഗ് അഗസ്റ്റസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുരിയൻ തോമസിന്റെ ബെഞ്ച് കേസ് പരിഗണനയിൽ എടുത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 അഭിഭാഷകനായ സന്തോഷ് മാത്യുവാണ് അനുരാഗ് അഗസ്റ്റസിന് വേണ്ടി ഹർജി സമർപ്പിച്ചത്.  ഇതിന് മുമ്പ് അനുരാഗിന്റെ സ്വകാര്യ അന്യായം പരിഗണിച്ച് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി ചിത്രത്തിന്റെ  നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും തടഞ്ഞിരുന്നു. പിന്നീട് സിനിമയുടെ (Cinema) ചിത്രീകരണം ആരംഭിക്കുകയും ചെയ്‌തിരുന്നു.  10 ലക്ഷം രൂപയ്ക്ക് നൽകിയ തിരക്കഥയാണ് ഇപ്പോൾ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് രംഗത്തെത്തിയത്.


ALSO READ: ഇരട്ട വേഷത്തിൽ കാർത്തി ; സർദാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി


2018 ലാണ് കടുവാകുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാം തനിക്ക് നൽകിയതെന്ന് അനുരാഗ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിഫലമായി തന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അനുരാഗ് പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയിൽ പൃഥിരാജിന്റെ (Prithviraj) പ്രൊഡക്ഷൻ കമ്പനിയും  മാജിക്‌ ഫ്രെയിംസും ചേർന്ന് ഇപ്പോൾ സിനിമ നിര്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


 മുമ്പ് നടന്ന അന്യായത്തിൽ തിരക്കഥ വാങ്ങിയപ്പോൾ നൽകിയ തുകയും അത് കൂടാതെ തനിക്കുണ്ടായ നഷ്ടപരിഹാരവും നൽകണമെന്ന് അനുരാഗ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഹൈകോടതിയിൽ നൽകിയ ഹർജ്ജിയിൽ ജിനു വി എബ്രഹാമിന്റെ പേരിലുള്ള ചിത്രത്തിന്റെ പകർപ്പവകാശം റദ്ധാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Allu Arjun ന് കോവിഡ് 19 സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷണത്തിലാണ്


കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കടുവയുടെ ചിത്രീകരണം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഒരു  യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ (Poster) പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വൻ ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്.


ALSO READ: Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews


പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലായിരിക്കും ചിത്രം ചിത്രീകരിക്കുകയെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ആരൊക്കെ അഭിനയിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.