കൊച്ചി: പൃഥ്വിരാജ് ചിത്രം 'കടുവ' ഉടൻ പ്രദർശനത്തിനെത്തുമെന്ന സൂചന നൽകി സംവിധായകൻ ഷാജി കൈലാസ്. ഇൻസ്റ്റ​ഗ്രാമിൽ 'സീ യൂ സൂൺ' എന്ന ക്യാപ്ഷനോടെ കടുവയുടെ ചിത്രം പങ്കുവച്ചാണ് ചിത്രം ഉടൻ എത്തുമെന്ന് സംവിധായകൻ സൂചന നൽകിയത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. വിവേക് ഒബ്റോയിയാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് 'കടുവ'യുടെ നിര്‍മ്മാണം. 


ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജനാര്‍ദ്ദനൻ, വിജയരാഘവൻ, സായ് കുമാര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, കൊച്ചുപ്രേമൻ, രാഹുല്‍ മാധവ്, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെക്ക്‍സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.