Farmers Protest: `അവർ കർഷകരല്ല Terrorists` Rihanna യെ വിമർശിച്ച് Kangana Ranaut
ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തെ (Farmers Protest)പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങർ റിഹാനയ്ക്കെതിരെ (Pop Singer Rihanna) വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. അവർ കർഷകരല്ല `തീവ്രവാദികളാണ്` എന്ന് കങ്കണ (Kangana)പറഞ്ഞു.
New Delhi: ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തെ (Farmers Protest)പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങർ റിഹാനയ്ക്കെതിരെ (Pop Singer Rihanna) വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. ചൊവ്വാഴ്ച തന്റെ ട്വിറ്ററിലൂടെയാണ് (Twitter) നടി റിഹാനയെ വിമർശിച്ചത്.
അവർ കർഷകരല്ല "തീവ്രവാദികളാണ്" എന്ന് കങ്കണ (Kangana)പറഞ്ഞു. മാത്രമല്ല അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കയാണെന്നും റിഹാന (Rihanna)ഒരു വിഡ്‌ഢിയാണെന്നും നടി അഭിപ്രായപ്പെട്ടു. റിഹാനയുടെ ട്വിറ്റർ ഫോള്ളോവെഴ്സിന്റെ (Twitter)എണ്ണം 100 മില്യണാണ് കങ്കണയുടേത് 3 മില്യണും.
ALSO READ: Delhi Farmer Riots: പ്രക്ഷോഭകാരികളെ ഒരോരുത്തരെയും തേടിപ്പിടിക്കാൻ ഡൽഹി പോലീസ്
കർഷക സമരത്തെ പിന്തുണച്ച് റിഹാന രംഗത്തെത്തിയിരുന്നു. സമരത്തെ തുടർന്ന് ഇന്റർനെറ്റ് (Internet) സർവീസുകൾ നിർത്തിവെച്ച വാർത്ത പങ്കുവെച്ച് ഇതിനെ കുറിച്ച് നമ്മൾ എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ലയെന്ന് റിഹാന ചോദിച്ചിരുന്നു. ഇതിന് മറുപടിയായി അവരെ കുറിച്ച് ആരും സംസാരിക്കാത്തത് അവർ തീവ്രവാദികളയതിനാൽ (Terrorists)ആണെന്നും, വിഭജിക്കപ്പെട്ട ഇന്ത്യയെ ചൈനീസ് കോളനി ആക്കാനാണ് കർഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞു.
ALSO READ:കങ്കണയുടെ വിമാന യാത്ര: നിയമ ലംഘനം കണ്ടെത്തിയാല്‍ സസ്പെന്‍ഷന്‍, ഇന്‍ഡിഗോയ്ക്ക് മുന്നറിയിപ്പ്
ഇതിനെ തുടർന്ന് റിഹാനയെ അഭിനന്ദിച്ച് കൊണ്ടുള്ള കങ്കണയുടെ ഒരു പഴയ ട്വീറ്റ് (Tweet)ഒരു ട്വിറ്റർ യൂസർ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അവിടേയും തന്റെ രോക്ഷം അറിയിക്കാൻ നടി മറന്നില്ല.
കർഷക സമരം (Farmers Protest) ആരംഭിച്ചപ്പോൾ മുതൽ തന്നെ അതിനെതിരെ എതിർപ്പുമായി കങ്കണ രംഗത്തുണ്ടായിരുന്നു. ഇതിന് മുമ്പും സമരം ചെയ്യുന്ന കർഷകർ തീവ്രവാദികളാണെന്ന് കങ്കണ ആരോപിച്ചിരുന്നു. അതിനെ തുടർന്ന് കങ്കണയും ഗായകനായ ദിൽജിത്തും തമ്മിലെ വാഗ്‌വാദവും ഉണ്ടായിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത ഒരു വൃദ്ധയെ ഷഹീൻ ബാഗ് (Shaheen Bagh)ദാദിയായി കങ്കണ ചിത്രീകരിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.