കണ്ണൻ താമരക്കുളം (Kannan Thamarakkulam) സംവിധാനം ചെയ്ത വിധി (ദി വെര്‍ഡിക്ട്) (Vidhi The verdict) എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവംമ്പർ 25ന് ചിത്രം തിയേറ്ററുകളിൽ (Theatre) എത്തുമെന്ന് സംവിധായകൻ അറിയിച്ചു. മരട് ഫ്ലാറ്റ് പൊളിക്കൽ (Maradu Flat Demolition) പശ്ചാത്തലമാക്കി എടുത്ത ചിത്രം ഏറെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മരട്‌ 357 ഹൈകോടതി വിധി യുടെ പശ്ചാത്തലത്തിൽ പേര് മാറ്റി *വിധി*( ദി വെര്‍ഡിക്ട്) എന്നപേരിൽ നവംബർ 25 തിയേറ്റർ റിലീസ് ചെയ്യുന്നു. എല്ലാവരുടെയും പ്രാത്ഥനയും പിന്തുണയും കൂടെ വേണം. ഈ സിനിമ നിങ്ങളെ നിരാശ പെടുത്തില്ല ഉറപ്പ് "- കണ്ണൻ താമരക്കുളം ഫേസ്ബുക്കിൽ കുറിച്ചു.


Also Read: Monster First Look | പഞ്ചാബി വേഷത്തിൽ മോഹൻലാൽ, പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു


അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. 


‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. പിന്നാലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പേര് മാറ്റുക ആയിരുന്നു. മാർച്ച് 19ന് റിലീസ് ചെയ്യാനിരുന്നതിനാണ് സിനിമ. എന്നാൽ എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടയുകയായിരുന്നു. മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കിയെടുത്ത ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കൾ ഹര്‍ജി നല്‍കിയതിനെ തുടർന്നാണ് റിലീസ് തടഞ്ഞത്.


Also Read: Squid Game| സ്ക്വിഡ് ​ഗെയിം സീസൺ 2; സൂചന നൽകി സംവിധായകൻ


തുടര്‍ന്നാണ് കേസ് ഹൈക്കോടതിക്ക് വിട്ടത്. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു. 


Also Read: Deepti Sati|വിന്റേജ് ലുക്കിൽ ദീപ്തി സതി, കാണാം ചിത്രങ്ങൾ          


ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം (Choreography) ദിനേശ് മാസ്റ്റര്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.