Kannur Squad MOvie Update : മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിങ് ഉടൻ പൂർത്തിയാകും
Kannur Squad Movie Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് മാർച്ച് 30 ന് അവസാനിക്കും.
മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ പുത്തൻ അപ്പ്ഡേറ്റ് പുറത്ത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് മാർച്ച് 30 ന് അവസാനിക്കും. ചിത്രത്തിൻറെ വയനാട്ടിലെ ഷൂട്ടിങ് പൂർത്തിയായി. നിലവിൽ കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ച് വരുന്നത്. പാലാ, കണ്ണൂർ, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിൻറെ മറ്റ് ലൊക്കേഷനുകൾ. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് എസ് ജോർജാണ്. മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫാറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സാംഭഷണവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ പോസ്റ്ററിൽ മറ്റ് മൂന്ന് പേരെയും അവതരിപ്പിച്ചിട്ടുണ്ട്.
ALSO READ: Nalla Nilavulla Ratri : "താനാരോ തന്നാരോ"; നല്ല നിലാവുള്ള രാത്രിയിലെ ഗാനം പുറത്തുവിട്ടു
തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. പ്രവീൺ പ്രഭാകറാണ് എഡിറ്റർ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്
2022 ഡിസംബറിൽ കോട്ടയം പാലയിൽ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു. നിലവിൽ പൂനെയിൽ ചിത്രത്തിന്റെ പുതിയ ഷെഡ്യുൂൾ പുരോഗമിക്കുകയാണ്. പൂനെയ്ക്ക് പുറമെ കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളിൽ വെച്ചാകും ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...