വമ്പൻ ചിത്രങ്ങളുടെയെല്ലാം റെക്കോർഡുകൾ തകർത്ത് കൊണ്ടാണ് കെജിഎഫ് 2 പ്രദർശനം തുടരുന്നത്. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു എന്ന് വേണം പറയാൻ. ചിത്രത്തിലെ ​ഗാനങ്ങളും, ഡയലോ​ഗുകളും രം​ഗങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്. ​ഗാനങ്ങളുടെയും ഓരോ രം​ഗങ്ങളുടെയും റീൽസുകളും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. മെഹബൂബ എന്ന ​ഗാനത്തിന്റെ വീഡിയോ വളരെ വേ​ഗം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിലെ മാസ് ​ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സുൽത്താൻ (Sulthana Song) എന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ​ഗാനത്തിന്റെ മലയാളം പതിപ്പാണിത്. യൂട്യൂബിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ​ഗാനം ശ്രദ്ധനേടി കഴിഞ്ഞു. റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ രോമാഞ്ചം സൃഷ്ടിച്ച ​ഗാനമാണിതെന്നാണ് ആരാധകർ പറയുന്നത്. 



 


കന്നഡ സിനിമയുടെ തലവര മാറ്റിയ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ്. 2018-ലാണ് ഇത് റിലീസ് ചെയ്തത്. ആദ്യ ഭാ​ഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാ​ഗത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. 1200 കോടിയലധികം കളക്ഷൻ നേടിക്കൊണ്ടാണ് കെജിഎഫ് 2 മുന്നേറുന്നത്. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ് കെജിഎഫ് 2.


Also Read: PM Ujjwala Yojana: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി എന്താണ്? ​ഗുണഭോക്താക്കൾ ആരൊക്കെ? അറിയേണ്ടതെല്ലാം


യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് അധീര എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.