PM Ujjwala Yojana: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി എന്താണ്? ​ഗുണഭോക്താക്കൾ ആരൊക്കെ? അറിയേണ്ടതെല്ലാം

ഉത്തര്‍പ്രദേശിലെ ബലിയയില്‍ വച്ചാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് 2018ൽ കൂടുതൽ ​ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 22, 2022, 01:11 PM IST
  • പാചക വാതക സിലിണ്ടറിന് സബ്സിഡിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
  • 200 രൂപ സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഇതനുസരിച്ച് ഉജ്ജ്വല പദ്ധതിക്ക് കീഴിലെ ഒമ്പതു കോടി ​ഗുണഭോക്താക്കൾക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നൽകും.
PM Ujjwala Yojana: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി എന്താണ്? ​ഗുണഭോക്താക്കൾ ആരൊക്കെ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുവാൻ ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. 2016ലാണ് പദ്ധതിയുടെ തുടക്കം. ഉത്തര്‍പ്രദേശിലെ ബലിയയില്‍ വച്ചാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് 2018ൽ കൂടുതൽ ​ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ നിക്ഷേപിക്കും.

ഇന്നലെ ഇന്ധന നികുതി കുറച്ചതിനൊപ്പം പാചക വാതക സിലിണ്ടറിന് സബ്സിഡിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. 200 രൂപ സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉജ്ജ്വല പദ്ധതിക്ക് കീഴിലെ ഒമ്പതു കോടി ​ഗുണഭോക്താക്കൾക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നൽകും. പാചക വാതക നിരക്ക് റെക്കോർഡ് തലത്തിലേക്ക് ഉയരുന്നത് മൂലം ഉണ്ടാകുന്ന കുറയ്ക്കാൻ ഈ നീക്കം സഹായിക്കും. പ്രതിവർഷം 6100 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സഹായകമാകുമെന്നും സീതാരാമൻ പറഞ്ഞു.

വ്യാഴാഴ്ച പാചക വാതക എൽപിജി വില ഈ മാസം രണ്ടാം തവണയും കൂടിയിരുന്നു. 3.50 രൂപയാണ് വർധിച്ചത്. ഇതോടെ രാജ്യത്തുടനീളമുള്ള എൽപിജി സിലിണ്ടർ വില 1,000 രൂപ കവിഞ്ഞു. മെയ് 19-ന് ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 1,003 രൂപയായിരുന്നു. കൊൽക്കത്തയിൽ ഇതിന് 1,029 രൂപയും ചെന്നൈയിൽ 1,018.5 രൂപയുമായിരുന്നു വില.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ നല്‍കാൻ സാധിക്കും. pmujjwalayojana.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അല്ലെങ്കില്‍ തൊട്ടടുത്തുള്ള എല്‍.പി.ജി വിതരണ ഏജന്‍സിയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകര്‍ സ്ത്രീകളായിരിക്കണം

പതിനെട്ട് വയസ് പൂര്‍ത്തിയാകണം

ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരായിരിക്കണം

അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാകാൻ പാടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News