പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായ വിവരം നേരത്തെ തന്നെ അണിയറക്കാർ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് പുറത്തുവരികയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിം​ഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് വീണ്ടും ചിത്രീകരിച്ചുവെന്നതാണ് പുതിയതായി വരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ പൂർണ്ണ തൃപ്തി നൽകാത്തതിനാൽ ആണ് റീ ഷൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ പ്രാന്തൻ എന്ന സോഷ്യൽ മീഡിയ പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമാ പ്രാന്തന്റെ പോസ്റ്റിൽ ചിത്രീകരിക്കാൻ പോകുന്നു എന്ന തരത്തിലാണ് റിപ്പോർട്ട്. എന്നാൽ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്ത് കഴിഞ്ഞുവെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ആളുകൾ പറയുന്നത്. 


സിനിമാ പ്രാന്തന്റെ പോസ്റ്റ് ഇങ്ങനെ: 


''ക്ലൈമാസ് മാറ്റി ചിത്രീകരിക്കാൻ ഒരുങ്ങി 'കിങ് ഓഫ് കൊത്ത' 


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരണം പൂർത്തിയായെങ്കിലും ക്ലൈമാസ് മാറ്റി ചിത്രീകരിക്കാൻ തയാറെടുക്കുകയാണ് കിങ് ഓഫ് കൊത്ത ടീം. ഏതാണ്ട് 150 ദിവസങ്ങൾ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സിൽ പൂർണ്ണ തൃപ്തി നൽകാത്തതിനാൽ ആണ് റീ ഷൂട്ട് ചെയ്യുന്നതിന്നാണ് റിപ്പോർട്ടുകൾ. 45 കോടി ബജറ്റിൽ ഒരുങ്ങേണ്ടിയിരുന്ന ചിത്രം ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യുന്നതോടെ 5 കോടിയോളം രൂപ അധികമാകുമെന്നാണ് പ്രാന്തന് അറിയാൻ സാധിച്ചത്.''


കിം​ഗ് ഓഫ് കൊത്ത 2023 ഓണം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിം​ഗ് ഓഫ് കൊത്ത. 


Also Read: Dulquer Salmaan : അണിയറയിൽ ഒരുങ്ങുന്നത് അടിപടമോ? ദുൽഖർ സൽമാനും ടിനു പാപ്പച്ചനും ഒന്നിക്കുന്നു


 


ചിത്രം മികച്ച ഒരു തിയറ്റർ അനുഭവമാക്കി ഒരുക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചുകൊണ്ട് ദുൽഖർ പറഞ്ഞിരുന്നു. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.


കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുകയാണ്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.