കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ടിനു പാപ്പച്ചനാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുകയാണ്. ദുൽഖർ സൽമാന്റെ വേഫാറെർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
"വേഫാറെർ ഫിലിംസ് നിർമിക്കുന്ന ദുൽഖർ സൽമാനിനൊപ്പമുള്ള അടുത്ത ഒരു പ്രോജെക്ടിന്റെ ഗ്ലിമ്പ്സ് പങ്കുവെക്കുന്നു. മറക്കാൻ സാധിക്കാത്ത ഒരു യാത്രയ്ക്ക് സ്വയം ധൈര്യപ്പെടുത്തുക" എന്ന് ടിനു പാപ്പച്ചൻ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മോഹൻലാൽ ടിനു പാപ്പച്ചൻ ചിത്രത്തിന് മുമ്പ് ദുൽഖർ ചിത്രം അണിയറയിൽ തയ്യാറാകുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ALSO READ : Corona Papers Movie : ഇത് പ്രിയദർശൻ ത്രില്ലർ; കൊറോണ പേപ്പേഴ്സ് ട്രെയിലർ
കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ചിത്രം 2023 ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത.
ചാവേർ എന്ന സിനിമയാണ് ടിനു പാപ്പച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ചാവേർ. കുഞ്ചാക്കോ ബോബനും അന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. അരുൺ നാരയണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അരുണ്‍ നാരായണ്‍നും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിന്‍റോ ജോര്‍ജാണ്. നിലവിൽ ടിനു പാപ്പച്ചൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ അണിയറയിൽ പ്രവർത്തിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...