Mumbai : വരുൺ ധവാന്റെ ഏറ്റവും പുതിയ ചിത്രം ബേഡിയയുടെ ഷൂട്ടിംഗ് പൂർത്തിയായതായി താരം അറിയിച്ചു. ചിത്രം 2022 ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഹൊറർ - കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ് ബേഡിയ. ഷൂട്ടിങ് പൂർത്തിയായ വിവരത്തോടൊപ്പം ചിത്രത്തിൻറെ മോഷൻ പോസ്റ്ററും താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയെന്ന് ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്ന താരം കൃതി സ്നോൺ അറിയിച്ചിട്ടുണ്ട്. വരുൺ ധവാനും സംവിധായകനായ അമർ കൗശിക്കിനും താരം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 9 നാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്.


ALSO READ: Kareena Kapoor: തൈമൂറിന്‍റെ കുഞ്ഞനിയന്‍ 'Jeh', രണ്ടാമത്തെ മകന് പേരിട്ട് കരീനയും സെയ്ഫ് അലി ഖാനും


അരുണാചൽ പ്രദേശിലും മുംബൈയിലും ആയി ആണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അമർ കൗശിക് സംവിധാനം ചെയ്‌ത ചിത്രം രചിച്ചത് ദേശിയ പുരസ്‌ക്കാര ജേതാവായ നിരേൻ ഭട്ടാണ്.


ALSO READ: Saif Ali Khan, Yami Gautam ചിത്രം Bhoot Police ഒടിടി റിലീസിന് ഒരുങ്ങുന്നു; സെപ്റ്റംബർ 17 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുന്നത്


മഡോക്ക് ഫിലിംസും, ജിയോ സ്റ്റുഡിയോസും, ദിനേശ് വിജനും ചേർന്നാണ് ചിത്രം നിര്മ്മിക്കുന്നത്. മഡോക് ഫിലിംസിന്റെ മൂന്നാമത്തെ ഹൊറർ കോമഡി ചിത്രമാണ് ബേഡിയ. ഇതിന് മുമ്പ് മഡോക്ക് ഫിലിംസ് ഹൊറർ കോമഡി ചിത്രങ്ങളായ സ്ത്രീയും റൂഹിയും നിർമ്മിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.