ലൂസിഫര്‍ തെലുങ്കിലേക്ക്`, നായകനായി ചിരഞ്ജീവി!!
മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത `ലൂസിഫര്‍` തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിരഞ്ജീവിയുടെ തന്നെ പ്രോഡക്ഷന്‍ സംരംഭമായ കോണിടെല പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം തയാറാകുന്നത്.
'സാഹോ' സംവിധായകനായ സുജീതാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 'ആചാര്യ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം ലൂസിഫര്‍ തെലുങ്ക് റീമേക്കിന്‍റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ ചിത്രത്തിന്‍റെ തിരക്കഥയുടെയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെയും പണിപ്പുരയിലാണ് സുജീത്. നടൻ പൃഥ്വിരാജ് സുകുമാരന്‍റെ കന്നി സംവിധാന സംരഭമായിരുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി തന്നെയാകും അവതരിപ്പിക്കുക.
നേരത്തെ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാൻ പൃഥ്വിരാജിനെ തന്നെയാണ് പരിഗണിച്ചത്. എന്നാല്‍, അദ്ദേഹം അല്ലു അർജുന്‍റെ 'പുഷ്പ'യുടെ തിരക്കിലായതിനാൽ സുജീത്തിനെ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.
ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.