മലബാർ കലാപം അടിസ്ഥാനമാക്കി നാല് സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു. ഇതിൽ മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ തന്നെ അപൂർവമാണ്.
സിനിമയോടുള്ള ഡെഡിക്കേഷൻ്റെ പൃഥ്വിരാജ് വേറെ ലെവലാണ്. അത് അഭിനയത്തിൻ്റെ കാര്യത്തിലായാലും അതിനായി തന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങളുടെ കാര്യത്തിലായാലും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായിരിക്കുന്നത് പൃഥ്വിയുടെ പുതിയ ലുക്ക് തന്നെയാണ്.