മലയാളിയായ മാളവിക മോഹൻ നായികയായി ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രം ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തിലെ നായകന്‍.< >


സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. എ. ആര്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ബിയോണ്ട് ദി ക്ലൗഡ്സ് മുംബൈയിലാണ് ചിത്രീകരിച്ചത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ. യു മോഹനനന്‍റെ മകളായ മാളവിക കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയാണ്.