ചെന്നൈ: അടുത്തകാലത്ത് ഇറങ്ങിയ തമിഴ് ഗാനങ്ങളില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച ഗാനമാണ് മാരി 2 വിലെ റൗഡി ബേബി. തിയേറ്ററിലും മികച്ച പ്രതികരണം കിട്ടിയ പാട്ടിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സായ് പല്ലവി, സംവിധായകന്‍ ബാലാജി മോഹന്‍ എന്നിവരുടെ വിവരണവും വീഡിയോയിലുണ്ട്. പാട്ടുകേട്ടപ്പോള്‍ ഇഷ്ടമായെന്നും എന്നാല്‍ കോറിയോഗ്രഫി പ്രഭുദേവയാണ് കേട്ടപ്പോള്‍ ഒന്ന് ഭയന്നെന്നും സായി പല്ലവി പറയുന്നു. 


ധനുഷിനുവേണ്ടി നൃത്തസംവിധാനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പ്രഭുദേവ സന്തോഷത്തോടെ മുന്നോട്ടുവന്നെന്ന് സംവിധായകനും പറയുന്നുണ്ട്. മാര്‍ച്ച് ഒന്നിന് പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആവുകയാണ്.


വീഡിയോ കാണാം: