തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം  പുലി മുരുകന്‍റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേരേ പോലീസ് അറസ്റ്റ് ചെയ്തു‍. മലപ്പുറം പാലക്കാട് ജില്ലകളിലെ മൊബൈല്‍ ഷോപ്പ് ഉടമകളാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മങ്കട കോട്ടക്കല്‍ നൗഷീര്‍, ഷഫീക് പുല്ലാറ, വാളയാറിലെ നജിമൂദ്ദീന്‍ ചുള്ളിമാട്, പെരിന്തല്‍മണ്ണ സ്വദേശി ഫാസില്‍ കുന്നുംപള്ളി, ഷഫീക് 


എന്നിവരെയാണ് ആന്ററി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. ചിത്രത്തിന്‍റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന വ്യാപകമായി റെയ്ഡ് തുടരുമെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സിനിമ മെമ്മറി കാര്‍ഡിലൂടെ പ്രചരിപ്പിച്ച ഒരാളെ കണ്ണൂരില്‍ പിടികൂടിയിരുന്നു. 


ഇതിനു പുറമേ കേരളത്തിലും ചെന്നൈയിലുമായി നിരവധി വ്യാജ സിഡികളും പുറത്തിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 40 രൂപ മുതല്‍ 50 രൂപ വരെയാണ് ഇതിന് ഈടാക്കുന്നതായാണ് സൂചന. 


ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം പല റെക്കോര്‍ഡുകളും ഭേദിച്ച് ഇപ്പോഴും മുന്നേറുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തിനകം ചിത്രം 100 കോടി എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച ആദ്യ ചിത്രമായി മാറി. ഇതിനിടയില്‍, ചിത്രം യുഎഇയിലും പ്രദര്‍ശനത്തിനെത്തി. ഇതിനു ശേഷമാണ് ചിത്രം ഇന്റെര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.