Jan.E.Man | ചിരി പടർത്തി ഹൗസ്ഫുൾ ഷോകളുടെ എണ്ണം വർധിപ്പിച്ച് ജാൻ എ മൻ; വിജയാഘോഷവുമായി അണിയറ പ്രവർത്തകർ
Janeman Outside kerala release : ഡിസംബർ 10ന് കൂടി കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജാൻ എ മൻ റിലീസ് ചെയ്യുന്നതായിരിക്കും എന്നും നിർമ്മാതാവ് ലക്ഷ്മി വാര്യർ സൂചിപ്പിച്ചു.
കൊച്ചി : കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ആയി വൻ വിജയം ആയി മാറിയ ജാൻ എ മൻ (Jan.E.Man) സിനിമയുടെ വിജയാഘോഷവുമായി അണിയറ പ്രവർത്തകർ. ഇന്നലെ നവംബർ 30ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിജയാഘോഷം. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ഈ കഴിഞ്ഞ ഞായറാഴ്ച്ച നവംബർ 27ന് മാത്രം 350ൽ അധികം ഹൗസ്ഫുൾ ഷോകളാണ് നടന്നത്.
നവംബർ 19ന് പ്രദർശനം ആരംഭിച്ച ചിത്രം 90 റിലീസ് സെന്ററുകളിൽ നിന്നും 150 തീയേറ്ററുകളിൽ എത്തി നിൽക്കുന്നു. ഈ സിനിമയുടെ വിജയം പൂർണമായും പ്രേക്ഷകർക്ക് ആണെന്ന് ജാൻ എ മന്റെ നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Jan.E.Man | ചിരിച്ച് ചിരിച്ച് പരിപ്പിളക്കും ജാൻ എ മൻ, മികച്ച പ്രതികരണങ്ങൾ
ചെറിയ സിനിമ ആയിട്ടും പ്രേക്ഷകർ ഇതിനെ ഒരു വലിയ സിനിമ ആക്കി മാറ്റിയതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു എന്ന് സംവിധായകൻ ആയ ചിദംബരം അറിയിച്ചു.
തനിക്ക് വെറും കോമഡി മാത്രമല്ല വഴങ്ങുക എന്ന് ഈ സിനിമയിലൂടെ തെളിയിക്കാൻ സാധിച്ചതിലൂം പ്രേക്ഷകർ അതിനെ ഏറ്റെടുത്തതും തനിക്ക് വലിയ സന്തോഷമായെന്ന് നടൻ ബാലു വർഗ്ഗീസ് പറഞ്ഞു.
ALSO READ : Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ
നടൻ ഗണപതിയും സിനിമ വിജയിച്ചതിൻ്റെ നന്ദി പ്രേക്ഷകർക്ക് ആണെന്നും അഭിനയം മാത്രമല്ലാതെ ഈ സിനിമയുടെ തിരക്കഥയിലും ഭാഗമാകാൻ പറ്റിയതിൽ അഭിമാനിക്കുന്നു എന്ന് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച 350 ഓളം ഹൗസ്ഫുൾ ഷോകൾ ആണ് ജാൻ എ മൻ കേരളത്തിലാകെ കളിച്ചത്. ഇതൊരു വലിയ നേട്ടമായി തന്നെ കാണുന്നു എന്നും ഇപ്പോഴും നല്ല സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നതിനുള്ള തെളിവാണ് ഇതെന്നും സിനിമയുടെ അണിയറ പ്രവര്ത്തകര് പറഞ്ഞു.
ALSO READ : Kaduva Teaser : കണ്ണിന് കണ്ണ്, പല്ലിന് പല്ല് ; പൃഥ്വിരാജിന്റെ കടുവക്കുന്നേൽ കുറുവച്ചന്റെ ടീസറെത്തി
ഡിസംബർ 10ന് കൂടി കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജാൻ എ മൻ റിലീസ് ചെയ്യുന്നതായിരിക്കും എന്നും നിർമ്മാതാവ് ലക്ഷ്മി വാര്യർ സൂചിപ്പിച്ചു.
ഡയറക്ടർ ചിദംബരം,നടൻ ബലു വർഗീസ്, നടനും ഈ സിനിമയുടെ സഹരചയിതാവും കൂടി ആയ ഗണപതി, മറ്റൊരു സഹരചയിതാവു സപ്നേഷ് വരച്ചാൽ, മറ്റു നടന്മാർ സജിൻ ഗോപു, ശരത് സഭ, നിർമ്മാതാക്കൾ ആയ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ വിജയാഘോഷത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...