ഒരു ഇടവേളക്ക് ശേഷം ഒരു ഫുൾ സ്പീഡ് കോമഡി എൻറർടെയിനറെ കാത്തിരുന്ന പ്രേക്ഷകർക്ക് സമ്മാനമായി ജാൻ എ മൻ. തീയേറ്റർ നിറഞ്ഞ് ഒാടുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.വാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രം നവംബർ 19നാണ് തീയേറ്ററുകളിലെത്തിയത്.
ഞായറാഴ്ച്ച മാത്രം 350ൽ അധികം ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ താരങ്ങളെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ALSO READ : 83 Malayalam : രണ്‍വീര്‍ സിംഗിന്റെ '83' പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തിക്കുന്നു
വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം.
ALSO READ : Christmas സമ്മാനവുമായി കരിക്കിന്റെ ജിഞ്ച
സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽ വിവി ചാർലി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ ജിനു, സൗണ്ട് മിക്സ് എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ(സപ്താ റെക്കോർഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പി.ആർ.ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാർക്കറ്റിങ് പി.ആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...