ബാലുവിന്‍റെ കൈപിടിച്ച് എലീന; വിവാഹം ഉടന്‍?

മലയാള ചലച്ചിത്ര താര൦ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു!!

Updated: Jan 26, 2020, 03:04 PM IST
ബാലുവിന്‍റെ കൈപിടിച്ച് എലീന; വിവാഹം ഉടന്‍?

മലയാള ചലച്ചിത്ര താര൦ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു!!

താരത്തിന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടിയും മോഡലുമായ എലീന കാതറിന്‍ ആണ് വധു.

ചാന്തുപൊട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എലീനയുടെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

അടുത്ത ബന്ധുക്കളും, സിനിമയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. ആസിഫ് അലി ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു. 

 
 
 
 

 
 
 
 
 
 
 
 
 

Engaged  @aileena_amon Thanks @podmevents for making this day soo special Shot by @magicmotionmedia

A post shared by Balu Varghese (@balu__varghese) on

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

2019 ലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവെച്ച സ്റ്റാറ്റസിലൂടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍, വിവാഹം എന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റേതുള്‍പ്പടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും താരം പങ്കുവച്ചിരുന്നു. 

റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.