Sharjah : യുഎഇയിലെ (UAE) ഹൈസ്കൂൾ  വിദ്യാർഥികൾക്കായി നിക്കോൺ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക (Nikon Middle East & Africa) വിഭാഗം സംഘടിപ്പിച്ച മലയാളി വിദ്യാർഥിനിയുടെ ഹ്രസ്വചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഫ്യൂച്ചർ പ്രൂഫ് എന്ന പേരിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്ലസ് വൺ വിദ്യാർഥിനിയായ ധ്വനി എസ് ദേവിയുടെ അലാം (ALARM) എന്ന ചിത്രമാണ് മികച്ച ചിത്രമായ തിരഞ്ഞെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ALSO READ : Bigg Boss OTT house: ബിഗ് ബോസിലെ വീട് കാണാത്തവർക്കായി ഇതാ


ഷാർജയിലെ അൽ അമീർ സ്കൂളിലെ വിദ്യാർഥിനിയാണ് ധ്വനി. 15-21 ഇടയിലുള്ള വിദ്യാർഥികൾക്കായുള്ള മത്സരത്തിൽ ധ്വനി മത്സരിച്ചത്. 


സ്വപ്നത്തിലും യാഥാർത്യത്തിലും സംഭവിക്കുന്ന കാര്യങ്ങളെ കോർത്തിണിക്കി ഒരു ത്രിലർ സ്വഭാവത്തിൽ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ധ്വനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ ദൈർഘ്യമുള്ള ചിത്രത്തിലാണ് ധ്വനി ത്നറെ ത്രിലർ അലാം അവതരിപ്പിച്ചിരിക്കുന്നത്. 


ALSO READ : Navarasa Release : നവരസ നെറ്റ്ഫ്ലിക്സിൽ എത്തി; ആകാംഷയോടെ പ്രേക്ഷകർ


ജേതാവായ ധ്വനി ഹ്രസ്വചിത്രം അന്തരാഷ്ട്ര ക്യാമറ നിർമാതാക്കളായ നിക്കോൺ തങ്ങളുടെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ യൂട്യൂബ് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. 


ALSO READ : Surya Movie Jai Bhim OTT Release: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിലൂടെ നവംബറിൽ എത്തുന്നു


തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ് ധ്വനി. ദേവി ഭവനത്തിൽ സനൽ അർജുനന്റെയും ദേവി സുമയുടെയും മകളാണ് ധ്വനി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.