വെള്ളിത്തിരയില്‍ 50 വര്‍ഷം പിന്നിട്ട്  മലയാളത്തിന്‍റെ പ്രിയപ്പെട്ട  മെഗാ സ്റ്റാര്‍ മമ്മൂട്ടി...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടിയുടെ (Mammootti) ഈ നേട്ടത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിയ്ക്കുകയാണ്  പ്രിയ താരം മോഹന്‍ലാല്‍ (Mohan Lal).  അഭിനന്ദനങ്ങൾ ഇച്ചാക്കാ...’ ആരാധകർക്ക് ഏറെ പ്രിയമായ  ആ വിളിയോടെയായിരുന്നു   മോഹൻലാലിന്‍റെ ആശംസ.  


തന്‍റെ  സഹോദരന്‍ അഭിനയത്തില്‍ 50 വര്‍ഷം പിന്നിട്ടിരിക്കുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.  മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും  അദ്ദേഹത്തോടോപ്പമുള്ള  ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.


"ഇന്ന്, എന്‍റെ  സഹോദരന്‍ സിനിമാലോകത്ത് അത്യുജ്വലമായ 50 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം 55 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്കേറെ അഭിമാനമുണ്ട്. കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. അഭിനന്ദനങ്ങള്‍, ഇച്ചാക്ക,’ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 


മോഹന്‍ലാലിന്‍റെ കുറിപ്പിന് ഉടനടി തന്നെ  മമ്മൂട്ടിയുടെ മറുപടിയുമെത്തി.  ഒറ്റ വരിയില്‍ ‘താങ്ക്യു ഡിയര്‍ ലാല്‍’ എന്നായിരുന്നു ഒരു ചിരിക്കുന്ന ഇമോജിക്കൊപ്പം മമ്മൂട്ടി നല്‍കിയ മറുപടി.


അതേസമയം,  മമ്മൂട്ടി സിനിമാലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതും  ഒപ്പം മോഹന്‍ലാലിന്‍റെ ആശംസയും ആരാധകര്‍ ആഘോഷമാക്കിയിരിയ്ക്കുകയാണ്. 



1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് "അനുഭവങ്ങള്‍ പാളിച്ചകള്‍" ചിത്രത്തില്‍ ബഹുദൂറിന്‍റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് തന്‍റെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.


Also Read: Navarasa Release : നവരസ നെറ്റ്ഫ്ലിക്സിൽ എത്തി; ആകാംഷയോടെ പ്രേക്ഷകർ


എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത "ദേവലോകം "എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്‍റെ  ചിത്രീകരണം പൂര്‍ത്തിയായില്ല.


അഭിഭാഷകനായി യോഗ്യത നേടിയ മമ്മൂട്ടി രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.


50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.  1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 


ഇതുവരെ നാനൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.