HBD Mohanlal: അറുപത്തിയൊന്നിന്റെ നിറവിൽ നടന വിസ്മയം മോഹൻലാൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.    

Written by - Ajitha Kumari | Last Updated : May 21, 2021, 10:29 AM IST
  • അറുപത്തിയൊന്നിന്റെ നിറവിൽ മോഹൻലാൽ
  • മമ്മൂട്ടിയടക്കമുള്ള ആയിരക്കണക്കിന് താരങ്ങളാണ് നടനവിസ്മയത്തിന് പിറന്നാൽ ആശംസകൾ നേർന്നിരിക്കുന്നത്
  • ഇത്തവണയും ലാലേട്ടന്റെ പിറന്നാൾ lockdown സമയത്താണ്
HBD Mohanlal: അറുപത്തിയൊന്നിന്റെ നിറവിൽ  നടന വിസ്മയം മോഹൻലാൽ

മലയാളത്തിന്റെ അല്ലെങ്കിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ.  പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.  

തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍ (Mohanlal). ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച ഈ പുതുമുഖം ഭാവിയിൽ  ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രനേട്ടം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.  

Also Read: എന്തോ..വലിയ ഇഷ്ടമാണ് ആ മനുഷ്യനെ....

ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, മംഗലശ്ശേരി നീലകണ്ഠനും, പുലിമുരുകനും, സ്റ്റീഫനും, ജോർജ്ജ്കുട്ടിയും, കുഞ്ഞാലി മരക്കാരും, നെയ്യാറ്റിൻകര ഗോപനുമൊക്കെയായി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് താരം (Mohanlal)

1980 ൽ ആരംഭിച്ച പ്രതിനായകൻ ഇപ്പോൾ ചെന്ന് നിൽക്കുന്നത് 200 കോടി ക്ലബിലാണ് എന്നത് ശ്രേദ്ധേയം.  വില്ലനിൽ തുടങ്ങി, പ്രണയമായാലും, നർമ്മമായാലും, ശൃംഗാരമായാലും എന്നുവേണ്ട ലാലേട്ടന്റെ പല മാനറിസങ്ങളും മലയാളികൾക്ക് കാണാപ്പാടമാണ്.  

Also Read: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാകാതെ കോൺഗ്രസ്സ് 

കഴിഞ്ഞവർഷം lockdown ആരംഭിച്ചപ്പോഴായിരുന്നു മോഹൻലാലിന്റെ അറുപതാം പിറന്നാൾ.  ഒരുവർഷം കഴിഞ്ഞ് വീണ്ടും lockdown സമയത്ത് തന്നെയാണ് അദ്ദേഹത്തിന്റെ അറുപത്തിയൊന്നാം പിറന്നാളും.  

ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.  

അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് ZEE Hindustan ടീം അംഗങ്ങളുടെ പിറന്നാൾ ആശംസകൾ.. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News