ഇതാണാ പഴം -സണ്‍ഡ്രോപ്; 'കേക്കിലെ പഴം' വിളവെടുത്ത് മമ്മൂട്ടി

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ സുറുമി സമ്മാനിച്ച കേക്കിലും സണ്‍ഡ്രോപ് പഴം ഇടം നേടിയിരുന്നു

Last Updated : Sep 24, 2020, 02:00 PM IST
  • അധികം ഉയരം വയ്ക്കാത്ത ചെടിയില്‍ നിന്നും ലഭിക്കുന്ന ഈ പഴത്തിന്റെ ജ്യൂസാണ് ഏറെ ശ്രദ്ധേയം.
  • വിറ്റാമിന്‍ സിയുടെ കലവറയാണ് സണ്‍ഡ്രോപ് പഴം എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇതാണാ പഴം -സണ്‍ഡ്രോപ്; 'കേക്കിലെ പഴം' വിളവെടുത്ത് മമ്മൂട്ടി

സ്വന്തം പറമ്പില്‍ വിളവെടുപ്പ് നടത്തി മലയാളികളുടെ പ്രിയതാര൦ മമ്മൂട്ടി(Mammootty). കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുന്ന സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂക്ക തന്റെ പറമ്പില്‍ നിന്നും വിളവെടുത്തത്.

ALSO READ | എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും? സൂചന നല്‍കി പൃഥ്വിരാജ്

പ്രിയപ്പെട്ട പഴങ്ങളിലൊന്നായ സണ്‍ഡ്രോപ് ഫ്രൂട്ട് വിളവെടുപ്പ് കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം (instagram) പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. ആരാധകര്‍ മാത്രമല്ല സിനിമാമേഖലയില്‍ നിന്നുള്ളവരും മമ്മൂട്ടിക്ക് കൈയ്യടിയുമായെത്തിയിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 

Harvesting Sun Drops ! #sundrop #fruittrees #lockdowngardening

A post shared by Mammootty (@mammootty) on

ALSO READ | ഈ കൊറോണയൊന്ന് കഴിയട്ടെ... പീലിയോട് 'മുണ്ടാന്‍' മമ്മൂക്കയെത്തും

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ സുറുമി സമ്മാനിച്ച കേക്കിലും സണ്‍ഡ്രോപ് പഴം ഇടം നേടിയിരുന്നു. സൗത്ത് അമേരിക്ക(America)യില്‍ സുലഭമായ ലഭിക്കുന്ന പഴവര്‍ഗമനു സണ്‍ഡ്രോപ്. അധികം ഉയരം വയ്ക്കാത്ത ചെടിയില്‍ നിന്നും ലഭിക്കുന്ന ഈ പഴത്തിന്റെ ജ്യൂസാണ് ഏറെ ശ്രദ്ധേയം.

ALSO READ | ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ? ഉത്തരം കണ്ടെത്തി ആരാധകര്‍...

പാഷന്‍ ഫ്രൂട്ട്  (Passion Fruit) പോലെ മണവും ചെറിയ പുളിയുമാണ് ഈ പഴത്തിന്റെ പ്രത്യേകത. വിറ്റാമിന്‍ സിയുടെ കലവറയാണ് സണ്‍ഡ്രോപ് പഴം എന്ന് പറയാതിരിക്കാന്‍ വയ്യ. കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സണ്‍ഡ്രോപ്. പ്രകൃതി സ്നേഹിയായ മമ്മൂട്ടിയുടെ മറ്റൊരു ഹോബിയാണിത്‌.

Trending News