സൂപ്പർ സ്റ്റാർ ആവും മുൻപ് മമ്മൂട്ടിക്ക് ഒരു മോശം കാലമുണ്ടായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ. തുടക്കകാരനായ ഒരു നടനെ സംബന്ധിച്ചിടത്തോളം കടന്നു പോയേക്കാവുന്ന എല്ലാ മോശം സമയങ്ങളിലും അദ്ദേഹവും സഞ്ചരിച്ചു. മികച്ച കലാമൂല്യമുണ്ടെന്ന് കരുതിയിരുന്ന പല ചിത്രങ്ങളും അക്കാലത്ത് വലിയ പരാജയമായി മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക നേട്ടത്തിനേക്കാൾ ഉപരി. മമ്മൂട്ടി എന്ന് കേട്ടാൽ കൂവുന്ന ഒരു കാലം തീയേറ്ററുകളിൽ സംജാതമായിരുന്നു. അങ്ങിനെയാണ് വലിയൊരു സംഭവം ഉണ്ടാവുന്നത്. അതായിരുന്നു ന്യൂഡൽഹി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻറെ തുടക്കം. പിന്നിൽ ഡെന്നീസ് ജോസഫും,ജോഷിയും അതൊരു ഹിറ്റായിരുന്നു.


ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ


പൊട്ടിപൊളിഞ്ഞു പാളീസായി കടം കയറി നിന്ന കമ്പനിയെ രക്ഷപ്പെടുത്താൻ ഒരു വാർത്ത ഉണ്ടാക്കാൻ നോക്കിയ ഒരു പത്ര ഉടമയുടെ കഥ. ഇംഗ്ലീഷ് നോവലുകളിലൊക്കെയും വന്നിരുന്നെങ്കിലും മലയാളം പോലെയൊരു ഭാഷയിലേക്ക് അതിനെ എത്തിക്കുക ശ്രമകരമായിരുന്നു. തുടർച്ചയായുള്ള സിനിമകൾ പരാജയപ്പെട്ടതും ബജറ്റും കണക്കിലെടുത്ത് ചിത്രത്തിൻറെ ലൊക്കേഷൻ ഡൽഹിയിൽ എന്തിനാണെന്ന് ജോഷി ഡെന്നീസ് ജോസഫിനോട് ചോദിച്ചു.


ALSO READ : Tovino Thomas received Golden Visa: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ​യുഎഇ ​ഗോൾഡൻ വിസ നേടി ടൊവിനോ


മുംബൈയിലും കൊൽക്കത്തയിലുമടക്കം നിരവധി സിനിമകൾ വന്നിട്ടുണ്ടെങ്കിലും സാധാരണക്കാരന് ഡൽഹി ഇപ്പോഴും കാര്യമായി അറിവില്ലെന്ന് ഡെന്നീസ് ജോസഫിൻറെ നിർദ്ദേശമാണ് ചിത്രത്തിന് ലൊക്കേഷൻ ഡൽഹിയായത്. കാരണം കഥയ്ക്ക് ഒരു വിശ്വസനീയത ആവശ്യമായിരുന്നു. എട്ടോളം സിനിമകൾ പരാജയപ്പെട്ടതിനാലാവണം ചിത്രത്തിൻറെ തിരക്കഥയിൽ എപ്പോഴൊക്കെയോ അദ്ദേഹത്തിന് കോൺഫിഡൻസ് കുറഞ്ഞു. മുഴുവൻ പൂർത്തിയാക്കിയ കഥയുടെ പകുതി വരെ കീറിക്കളഞ്ഞു.


കേവലം 13 സീനുകൾ മാത്രം ഏഴുതി പോക്കറ്റിലിട്ടാണ് അന്ന് ഡെന്നീസ് ജോസഫും ജോഷിയും ഡൽഹിക്ക് ഫ്ലൈറ്റ് കയറിയത്. അത്ഭുതമെന്ന് പറയട്ടെ ചിത്രത്തിൻറെ ബാക്കി സീനുകൾ കേരളാ ഹൌസിലിരുന്നു എഴുതിയായിരുന്നു ഒാരോദിവസും ഷൂട്ട് ചെയ്തതെന്ന് ഡെന്നീസ് ജോസഫ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 22 ദിവസം മാത്രമെ ചിത്രം ഷൂട്ട് ചെയ്യാനെടുത്തുള്ളു. അക്കാലത്തെ സിനിമകളുടെ ഉയർന്ന ബജറ്റിലായിരുന്നു ന്യൂഡൽഹി പൂർത്തിയാക്കിയത്.


ALSO READ:  KGF Chapter 2: കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്നു


യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. രണ്ടും ത്രില്ലറുകളായിരുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക