KGF Chapter 2: കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്നു

 ഈ വര്ഷം ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 04:29 PM IST
  • ഇന്ന് നടൻ യാഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി അറിയിച്ചത്.
  • ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങൾ സീ ഗ്രൂപ്പ് നേടിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
  • പ്രശാന്ത് നീൽ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്.
  • ഈ വര്ഷം ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു.
KGF Chapter 2:  കെജിഎഫിന്റെ രണ്ടാം ഭാഗം 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുന്നു

Bengaluru : ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ കെജിഎഫിന്റെ രണ്ടാം ഭാഗം (KGF Chapter 2)  2022 ഏപ്രിലിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഇന്ന് നടൻ യാഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ് അവകാശങ്ങൾ സീ ഗ്രൂപ്പ് നേടിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രശാന്ത് നീൽ  ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്. ചിത്രത്തിൽ സഞ്ജയ് ദത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഈ വര്ഷം ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു.

ALSO READ: പിറന്നാൾ ദിനത്തിൽ സഞ്ജയ് ദത്തിൻ്റെ സമ്മാനം; കെജിഎഫ് 2 'അധീര' സ്പെഷ്യൽ ലുക്ക് പുറത്തുവിട്ടു

യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎഫിന്റെ ആദ്യ ഭാഗത്തിന് വൻ സ്വീകരണമ് ആയിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. 

ALSO READ: KGF 2 : തിയറ്റർ ഗ്യാങ്സ്റ്ററുകളുമായി നിറഞ്ഞ് നിൽക്കുമ്പോൾ മാത്രമെ മോൺസ്റ്റർ വരൂ, KGF Chapter 2 ഉടൻ തിയറ്ററിലേക്ക്

1980കളിലെ ഇന്ത്യയിലെ കഥയാണ് കെജിഎഫ് പറയുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. കന്നഡ, തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയത്തിലെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

ALSO READ: Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ

കെജിഎഫിന്റെ രണ്ടാം ഭാഗം തീയേറ്ററുകളിൽ എത്തുന്ന അതെ തീയതിയിൽ തന്നയാണ് പ്രഭാസിന്റെ സാലറും റിലീസ് ചെയ്യുന്നത്. രണ്ടും ബ്രാമന്ധ ചിത്രങ്ങൾ തന്നെയാണ്. പ്രശാന്ത് നീൽ തന്നെയാണ് സലാരും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതി ഹാസൻ ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News