ദുൽഖർ സൽമാന്റെയും (Dulquer Salman) അമൽ സൂഫിയയുടെയും മകൾ അമീറാ സൽമാന്റെ നാലാം പിറന്നാൾ ആഘോഷിച്ച് താര കുടുംബം. മെയ് 5 നാണ് അമീറാ എന്ന മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. ദുൽഖർ തന്റെയും മകളുടെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് കൊണ്ടാണ് മകൾക്ക് ജന്മദിനനാശംസകൾ നേർന്നത്. എന്നാൽ മമ്മൂട്ടി (Mammootty)മറിയത്തിന്റെ ചിത്രം പങ്ക് വെച്ച് എന്റെ രാജകുമാരിക്ക് പിറന്നാൾ  ആശംസകൾ നേരുന്നുവെന്നാണ് അറിയിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഇൻസ്റ്റാഗ്രാമിൽ (Instagram) ജന്മദിനാശംസകൾ നേർന്ന ദുൽഖർ കഴിഞ്ഞ വർഷങ്ങളിലായി മറിയതോടൊപ്പം എടുത്ത ചിത്രങ്ങളും പങ്ക് വെച്ചു. വീട്ടിൽ അല്ലാതിരിക്കുമ്പോൾ മറിയത്തിന്റെ ജനിച്ച സമയം മുതലുള്ള ഫോട്ടോകൾ നോക്കിയിരിക്കുന്നതാണ് തന്റെ ഏറ്റവും വലിയ വിനോദമെന്നും ദുൽഖർ സൽമാൻ പറഞ്ഞു. വീണ്ടും ഒരു ലോക്ഡൌൺ ബെർത്ത്ഡേ ആണ് വന്നിരിക്കുന്നത്. അപ്പോഴും നീ വളരെ സന്തോഷവതിയാണ്. ഞങ്ങൾക്ക് ഇത് മാത്രം മതിയെന്നാണ് ദുൽഖർ പറഞ്ഞത്.



ALSO READ: ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞ് വീണു മരിച്ചു


മെയ് 5 നാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അഞ്ചാം പിറന്നാൾ ആഘോഷിച്ചത്. നസ്രിയ നാസിമും (Nazriya Nazim) ഫഹദ് ഫാസിലും ഉൾപ്പടെ നിരവധി താരങ്ങൾ കുഞ്ഞു മാറിയതിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ മറിയത്തിന്റെ ചില ചിത്രങ്ങൾ പങ്ക് വെക്കാനും മറന്നില്ല. 



ALSO READ: ‘Radhe: Your Most Wanted Bhai’ യുടെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്‌തു; ഏറ്റെടുത്ത് ആരാധകർ


 


ദുൽഖർ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കുറുപ്പാണ് (Kurup).  നായകനായി പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് സുകുമാര കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 


ALSO READ: ബിജെപി വോട്ട് നേടിയാലും ഇല്ലെങ്കിലും മരണംവരെ വോട്ട് പാർട്ടിക്ക് തന്നെ: Lakshmi Priya


പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.  റിലീസ് (Release) ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.