ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞ് വീണു മരിച്ചു

ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : May 5, 2021, 02:20 PM IST
  • മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ
  • കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം വിട്ട് നൽകും
  • കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞ് വീണു മരിച്ചു

കൊല്ലം: ചിത്രം സിനിമയിലൂടെ (Movies) പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ശരൺ അന്തരിച്ചു.കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ALSO READ : Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാ ഫലം വന്ന ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും. നാല് സിനിമകളിലാണ് ശരൺ അഭിനയിച്ചത്.

സിനിമാ സീരിയൽ മേഖലകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം കടയ്ക്കൽ ചിതറയിലായിരുന്നു താമസം. ഇന്നലെയാണ് നടൻ മേള രഘുവും അന്തരിച്ചത്. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്  ഇരുവരും ഇൻഡസ്ട്രിയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News