Puzhu Movie Packup | `പുഴുവിന്റെ` ചിത്രീകരണം പൂര്‍ത്തിയായി, ഇനി റിലീസിനായി കാത്തിരിപ്പ്
ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടി ചിത്രം പുഴുവിന്റെ (Puzhu) ചിത്രീകരണം പൂർത്തിയായി. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും (Parvathy Thiruvothu) മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 17നായിരുന്നു ചിത്രത്തിന് ഷൂട്ടിങ് ആരംഭിച്ചത്. ചിത്രീകരണം പൂർത്തിയായ വിവരം മമ്മൂട്ടി (Mammootty) ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. പാക്ക് അപ്പ് ചെയ്യുന്ന സമയത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് (Facebook Post).
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
Also Read: Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു
ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്ന് ഫസ്റ്റ ലുക്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. കൈയ്യിൽ പിസ്റ്റലുമായി കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ കണ്ണിൽ ഭയം വ്യക്തമാകുന്നുണ്ട്.
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...