ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 101 ദിവസത്തെ ഷൂട്ടിം​ഗ് അവസാനിച്ചിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർ​ഗീസ്, ​ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാനേമൻ പോലെ തന്നെ വളരെ രസകരമായൊരു ചിത്രമായിരിക്കും മഞ്ഞുമ്മൽ ബോയ്സ് എന്ന് ഈ താരനിരയിൽ നിന്ന് തന്നെ വ്യക്തമാണ്. ഭീഷ്മ പർവത്തിന് ശേഷം സൗബിനും ശ്രീനാഥും ഒന്നിക്കുന്ന ചിത്രമാണിത്. പറവ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. സുശിൻ ശ്യാം ആണ് സം​ഗീതം. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം.



Also Read: Deepika Padukone: പ്രൊജക്ട് കെയില്‍ അമ്പരപ്പിക്കുന്ന ലുക്കിൽ ദീപിക പദുക്കോൺ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തി ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവർ അഭിനയിച്ച 'ജാൻ എ മൻ' തിയറ്ററുകളിൽ ചിരി പടർത്തി വൻ വിജയമായ ചിത്രമാണ്. കോമഡി എന്റർടെയ്നറായ ചിത്രത്തിന്റെ ഛായാ​ഗ്രഹണം വിഷ്ണു തണ്ടാശേരി ആണ് നിർവഹിച്ചത്. ചിത്രം സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.