ഹോളിവുഡ് സൂപ്പർ ഹീറോകളെ (Super Hero)  അനുകരിക്കാതെ,  പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തി മലയത്തിന്റെ ആദ്യ സൂപ്പർ ഹീറോയെത്തി. ടോവിനോയെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി (Minnal Murali) ഇന്ത്യയിലെ സൂപ്പർ  ഹീറോ ചിത്രങ്ങൾക്ക് ഒരു വഴി തിരിവ് തന്നെയായേക്കും. സൂപ്പർ ഹീറോയെന്നതിനപ്പുറം സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യനായും നമ്മുടെ ഹീറോയെത്തുന്നുണ്ടെന്നതും സിനിമയുടെ വിജയം തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിന്റെ എല്ലാ ഏടുകളെയും കാണിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. പൂർണമായും തിന്മയുള്ള മനുഷ്യരോ, നന്മ മാത്രമുള്ളവരോ ചിത്രത്തിൽ ഇല്ല. സ്നേഹവും, പ്രണയവും , ഭീതിയും പകയും ഒക്കെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. കുറുക്കൻമൂല എന്ന സാങ്കല്പിക ഗ്രാമത്തിലെ പച്ചയായ മനുഷ്യ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്.


ALSO READ: Minnal Murali Release : കേരളത്തിൽ നട്ടുച്ചയ്ക്ക് മിന്നലടിച്ചു


മുൻ കാമുകിയോടുള്ള അല്പം കുശുമ്പും പിണക്കവും വിഷമവുമായി കഴിയുന്ന ജെയ്സൺ എന്ന തയ്യൽക്കാരന് മിന്നൽ അടിക്കുന്നതോടെയാണ് അത്ഭുത ശക്തി ലഭിക്കുന്നത്. ഇത് ദിവസം തന്നെ മിന്നലിലൂടെ തന്നെയാണ് പ്രതിനായകനും തന്റെ അത്ഭുത ശക്തികൾ ലഭിക്കുന്നത്. ജെയ്‌സൺ തന്റെ അതഭുത ശക്തികൾ പിന്നീട് ജനങ്ങൾക്കായി ഉപയോഗിക്കാൻ ആരംഭിക്കും.


ALSO READ: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?


ചിത്രത്തിൽ എടുത്ത് പറയേണ്ടത് തമിഴ് നടൻ ഗുരു സോമസുന്ദരത്തിന്റെ പ്രകടനമാണ്. വളരെ തന്മയത്തത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.   ഹരിശ്രീ അശോകൻ, പി.ബാലചന്ദ്രൻ, ബൈജു സന്തോഷ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.


ALSO READ: Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം


ബാറ്റ് മാൻ ബിഗിൻസ് ചിത്രത്തിലേത് പോലെ ഇനിയും രണ്ടാം ഭാഗം ഉണ്ടാകാൻ നിരവധി ഏടുകൾ ചിത്രം ബാക്കി വെച്ചിട്ടുണ്ട്. ചിത്രത്തിൽ നേരിയ തോതിൽ എങ്കിലും നിരാശ ഉണർത്തുന്ന കാര്യം നായികാ കഥാപാത്രത്തിന് കാര്യമായ പ്രാധാന്യം നൽകിയിട്ടില്ല എന്നുള്ളതാണ്.


ചിത്രത്തിൻറെ വിഷ്വൽ  എഫക്ട്സ് അത് ഗംഭീരമാണ്.  അതേസമയം താഹിറിന്റെ ക്യാമറയും സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻറെ ഭംഗി വർധിപ്പിച്ചു. ചിത്രം തീയേറ്ററിൽ പ്രദർശനത്തിന് എത്തിയിരുന്നുവെങ്കിൽ, ചിത്രം നൽകുന്ന നവ്യാനുഭവം ഒന്ന് കൂടി മികച്ചത് ആയേനെ. തിയേറ്റർ അനുഭവം നഷ്ടപ്പെട്ടുവെന്നുള്ളതാണ് മിന്നൽ മുരളി കണ്ട് കഴിയുമ്പോൾ വിഷമം തോന്നിക്കുന്ന വസ്തുത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.